Maneesh Narayanan
Editor, film journalist, media entrepreneur.
Maneesh Narayanan is a prominent media professional, interviewer, and film critic in the contemporary digital media landscape. He is known for his unique presentation style, sharp observational skills, and transparency in his views.
He is the founder of The Cue, a digital news platform, and has been active across print, television, and digital media platforms for over 17 years. Maneesh envisioned The Cue YouTube channel as a leading Malayalam digital interactive news platform that addresses social issues and systemic inequalities.
A recipient of several awards, including the Asia Vision Award and the Kerala Television Viewers Council Award, Maneesh began his media career in 2005 as a sub-editor trainee at Mangalam newspaper. He has also served as Senior Sub-Editor at Jaihind channel, Associate Editor at South Live, and News Editor at Indiavision channel.
മനീഷ് നാരായണൻ
എഡിറ്റർ, ഫിലിം ജേണലിസ്റ്റ്, മാധ്യമ സംരംഭകൻ.
സമകാലിക നവമാധ്യമ രംഗത്ത് ശ്രദ്ധേയനായ മാധ്യമപ്രവർത്തകനും അഭിമുഖകാരനും സിനിമാ നിരൂപകനുമാണ് മനീഷ് നാരായണൻ. തനതായ അവതരണ മികവു കൊണ്ടും നിരീക്ഷണപാടവത്തിലെയും നിലപാടിലെയും സുതാര്യത കൊണ്ടും മലയാളമാധ്യമരംഗത്ത് മനീഷ് സ്വന്തം കയ്യൊപ്പു രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമായ ദി ക്യൂവിൻ്റെ സ്ഥാപകനായ മനീഷ് നാരായണൻ കഴിഞ്ഞ 17 വർഷങ്ങളിലേറെയായി ടെലിവിഷനടക്കമുള്ള മലയാള മാധ്യമരംഗത്ത് സജീവ സാന്നിധ്യമാണ്. സാമൂഹിക പ്രശ്‌നങ്ങളെയും വ്യവസ്ഥാപരമായ അസമത്വങ്ങളെയും അഭിസംബോധന ചെയ്യുന്ന സ്റ്റോറികൾ അവതരിപ്പിക്കുന്നതിനുള്ള ഒരു മലയാളം ഡിജിറ്റൽ ഇന്ററാക്ടീവ് ന്യൂസ് പ്ലാറ്റ്‌ഫോമായിട്ടാണ് ദി ക്യൂ-വിനെ മനീഷ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏഷ്യാവിഷൻ അവാർഡ്, കേരള ടെലിവിഷൻ വ്യൂവേഴ്‌സ് കൗൺസിൽ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം 2005-ല്‍ മംഗളം ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിട്ടാണ് മാധ്യമ പ്രവർത്തന ജീവിതത്തിന് തുടക്കം കുറിച്ചത്, കൂടാതെ ജയ്ഹിന്ദ് ചാനലില്‍ സീനിയര്‍ സബ് എഡിറ്ററായും സൗത്ത് ലൈവില്‍ അസോസിയേറ്റിൽ എഡിറ്ററായും, ഇന്ത്യാവിഷന്‍ ചാനലില്‍ ന്യൂസ് എഡിറ്ററായും മനീഷ് പ്രവർത്തിച്ചിട്ടുണ്ട്.