Karthika V. K.

Karthika V. K. 

Publisher, editor, innovator. 

V. K. Karthika is one of the best regarded names in Indian publishing and the Publisher of Westland Books. After an M.Phil in English Literature from the University of Hyderabad, she joined publishing in 1996 as an editorial assistant at Penguin Books India and moved to HarperCollins India in 2006 as Publisher and Chief Editor. She has published several award-winning and commercially successful writers including Aravind Adiga, Amruta Patil, Anuja Chauhan, Josy Joseph, Manu Joseph, Rana Dasgupta, Raghu Karnad, Rohini Mohan, Sarnath Banerjee and Vishwajyoti Ghosh.

At Westland, she led the launch of a new imprint called Context that publishes literary fiction and political non-fiction since February 2018. In 2022, she was shortlisted for the International Publishers Association (IPA) Prix Voltaire. During her twenty-five-year long career, Karthika has edited and published books in different genres including fiction, non-fiction, translation, poetry and comics.

കാർത്തിക വി. കെ.

പ്രസാധക, എഡിറ്റർ, സാഹിത്യാസ്വാദക.  

ഇന്ത്യയിലെ അറിയപ്പെടുന്ന പ്രസാധകയാണ് കാർത്തിക വി. കെ. . നിലവിൽ ‘വെസ്റ്റ്‌ലാൻഡ് ബുക്‌സ്’ പ്രസാധകയാണ് ഇവർ.  

ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.ഫി.-ൽ പൂർത്തിയാക്കിയതിനു ശേഷം, 1996-ൽ ‘പെൻഗ്വിൻ ബുക്സ് ഇന്ത്യ’യിൽ എഡിറ്റോറിയൽ അസിസ്റ്റന്റായാണ് കാർത്തിക പ്രസാധനരംഗത്തേക്ക് പ്രവേശിച്ചത്. 2006-ൽ ‘ഹാർപ്പർകോളിൻസ് ഇന്ത്യ’യിൽ പ്രസാധകയുടേയും ചീഫ് എഡിറ്ററുടേയും റോളിലെത്തി.

അരവിന്ദ് അഡിഗ, അമൃത പാട്ടീൽ, അനുജ ചൗഹാൻ, ജോസി ജോസഫ്, മനു ജോസഫ്, രണ ദാസ്‌ഗുപ്ത, രഘു കർണാഡ്, രോഹിണി മോഹൻ, സാർനാഥ് ബാനർജി, വിഷ്വജ്യോതി ഘോഷ് തുടങ്ങിയ നിരവധി പ്രശസ്ത എഴുത്തുകാരുടെ കൃതികൾ കാർത്തിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2018 ഫെബ്രുവരിയിൽ, വെസ്റ്റ്‌ലാൻഡിൽ കാർത്തിക ‘കോൺടെക്സ്റ്റ്’ എന്ന പുതിയ ഇമ്പ്രിന്റ് ആരംഭിച്ചു. രാഷ്ട്രീയ ഉള്ളടക്കമുള്ള നോൺ ഫിക്ഷൻ പുസ്തകങ്ങളും ഫിക്ഷനും പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 2022-ൽ അവർ ഇന്റർനാഷണൽ പബ്ലിഷേഴ്സ് അസോസിയേഷൻ (IPA) പ്രിക്സ് വോൾട്ടയർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. ഇരുപത്തിയഞ്ച് വർഷത്തെ പ്രസാധന ജീവിതത്തിൽ, കാർത്തിക, കഥാസാഹിത്യകൃതികളും കഥേതരസാഹിത്യകൃതികളും വിവർത്തനം, കവിത, കോമിക്സ് എന്നിവ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.