Nadeem Noushad

Nadeeem Noushad

Novelist, columnist, documentary filmmaker.

Nadeem Naushad is a prominent Malayalam writer, translator, and documentary filmmaker. With seventeen books to his credit, he has also directed two documentaries. His notable works include the novels ‘Madhuratheruvu’ and ‘Kaatt Nilaavil Thottu’, the study ‘Mehfilukalude Nagaram – Kozhikodinte janakeeya sangeetham’, the essay collections ‘Sangeethathinte Aakashangal’ and ‘Khaniyude Aazham-Nilaavinte Saandratha’, and the retelling ‘Mystic Kathakal’. He has also authored the biography Kishore Kumar: ’Sangeethavum Jeevithavum.’

Nadeem directed biographical documentaries on writer P. Vatsala and singer Kozhikode Abdul Khader. His documentary ‘Deshraagathil Oru Jeevitham’ won the award for the second-best documentary at the Red Pixel Film Festival. He has interviewed renowned Hindustani musicians across the country and continues to contribute columns to various media outlets.

Several of Nadeem’s translations have been included in school syllabi as part of textbooks. His novel ‘Madhuratheruvu’ earned him the HSSTA Literary Award in 2023, presented by the Government Higher Secondary Teachers’ Association.

 നദീം നൗഷാദ്

നോവലിസ്റ്റ്, കോളമിസ്റ്റ്, ഡോക്യുമെന്ററി സംവിധായകൻ.

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും വിവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് നദീം നൗഷാദ്. പതിനേഴ് പുസ്തകങ്ങൾ രചിച്ച ഇദ്ദേഹം രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ‘മധുരത്തെരുവ്’ (നോവൽ), ‘മെഹ്ഫിലുകളുടെ നഗരം- കോഴിക്കോടിന്റെ ജനകീയ സംഗീതം’ (പഠനം), ‘കാറ്റ് നിലാവിൽ തൊട്ട്’ (നോവൽ ), ‘സംഗീതത്തിന്റെ ആകാശങ്ങൾ’ (ലേഖനസമാഹാരം), ‘മിസ്റ്റിക്ക് കഥകൾ’ (പുനരാഖ്യാനം), ‘ഖനിയുടെ ആഴം നിലാവിന്റെ സാന്ദ്രത‘ (ലേഖനസമാഹാരം), ‘കിഷോര്‍ കുമാര്‍: സംഗീതവും ജീവിതവും’ (ജീവചരിത്രം) എന്നിവ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.

 എഴുത്തുകാരി പി. വത്സല, ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെക്കുറിച്ച്  ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. ‘ദേശ് രാഗത്തിൽ ഒരു ജീവിതം’ എന്ന ഡോക്യുമെന്ററിക്ക് റെഡ് പിക്സെല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചു. രാജ്യത്തെ വിഖ്യാതരായ  ഹിന്ദുസ്ഥാനി സംഗീതജ്ഞരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.   

ഇദ്ദേഹത്തിന്റെ പരിഭാഷകൾ സ്കൂൾ പാഠപുസ്തകങ്ങളിൽ സിലബസിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ മാധ്യമങ്ങൾക്കായി കോളം എഴുതുന്നുണ്ട്. മധുരത്തെരുവ് എന്ന നോവലിന് 2023-ൽ സർക്കാർ ഹയർസെക്കണ്ടറി അധ്യാപകരുടെ സംഘടനയായ HSSTA-യുടെ സാഹിത്യ പുരസ്കാരം ലഭിച്ചു.