Leela Santhosh

Leela Santhosh

Documentary filmmaker, film director, cinema advocate.

Leela Santhosh is the first woman director from the Adivasi community to enter Malayalam cinema direction. Born into the Paniya community of Wayanad, Leela is a filmmaker who narrates the real stories of the land and its people through her films. Her documentary ‘Nizhalukal Nashtapetta Gothrabhoomi’ brought the struggles and losses of the Adivasi community to the forefront.

Leela’s life has been shaped by diverse educational experiences. The alternative educational methods of Kanavu, a unique school, nurtured her interest in art, agricultural life, literature, and theater. Later, she participated in workshops on filmmaking, scriptwriting, and other technical aspects of cinema held in Thiruvananthapuram and Rajasthan, acquiring hands-on training.

Leela’s entry into cinema was as an assistant director in 2004 when K.J. Baby produced ‘Guda’, a film in the tribal language. ‘Nizhalukal Nashtapetta Gothrabhoomi’ was her debut documentary, focusing on the harsh realities of the Adivasi community. She later released a short film titled ‘Paikkinchana Chiri’ (The Smile of Hunger). Although Leela announced ‘Karinthandan’, a film portraying the life of Karinthandan, one of the key figures credited to be behind the Thamarassery Churam route, is yet to materialize.

Leela’s films are visually simple yet profound in content, delivering deep cinematic experiences. Her contributions to addressing human rights and heritage conservation stand out distinctly in the history of Malayalam cinema.

ലീല സന്തോഷ്

ഡോക്യുമെന്ററി നിർമ്മാതാവ്, ചലച്ചിത്ര സംവിധായിക, സിനിമാ പ്രവർത്തക.

ആദിവാസി സമൂഹത്തിൽ നിന്ന്  മലയാള സിനിമാ സംവിധാന രംഗത്ത് എത്തിയ ആദ്യ വനിതാ സംവിധായികയാണ് ലീല സന്തോഷ് . വയനാട്ടിലെ പണിയർ സമുദായത്തിൽ ജനിച്ച ലീല, തന്റെ സിനിമകളിലൂടെ മണ്ണിന്റെയും മനുഷ്യരുടെയും യഥാർഥ കഥകൾ പറയുന്ന ഒരു സിനിമാ പ്രവർത്തകയാണ്. “നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി” എന്ന ഡോക്യുമെന്ററി, ആദിവാസി സമൂഹത്തിന്റെ ദുരിതങ്ങും നഷ്ടങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.

ലീലയുടെ ജീവിതത്തെ രൂപപ്പെടുത്തിയത് വ്യത്യസ്തമായ വിദ്യാഭ്യാസാനുഭവങ്ങളാണ്. കനവ് എന്ന ബദൽ സ്കൂളിന്റെ വ്യത്യസ്തമായ വിദ്യാഭ്യാസ രീതി, കല, കാർഷിക ജീവിതം, സാഹിത്യരചന, നാടകം എന്നിവയോടുള്ള താൽപര്യം വളർത്തി. 

തുടർന്ന് തിരുവനന്തപുരത്തും രാജസ്ഥാനിലും സിനിമാ നിർമാണവുമായി ബന്ധപ്പെട്ട വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്ത് സംവിധാനം, തിരക്കഥാരചന, സിനിമയുടെ മറ്റ് മറ്റ് സാങ്കേതിക മേഖലകൾ എന്നിവയിൽ പരിശീലനം നേടി.

കെ. ജെ ബേബി 2004-ൽ ഗുഡ എന്ന ഗോത്രഭാഷയിലുള്ള സിനിമ നിർമ്മിച്ചപ്പോൾ സഹസംവിധായികായി പ്രവർത്തിച്ചാന്ന് ലീല സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. ‘നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി’യാണ്  ലീല സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററി. ആദിവാസി സമൂഹത്തിന്റെ ദുരിത ജീവിതമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. പിന്നീട് ‘പയ്ക്കിഞ്ചന ചിരി’ (വിശപ്പിന്റെ ചിരി) എന്ന പേരിൽ ഹ്രസ്വ ചിത്രം പുറത്തിറക്കി. താമരശേരി ചുരം പാത യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തികളിൽ ഒരാളായ കരിന്തണ്ടന്റെ ജീവിതം പറയാൻ കരിന്തണ്ടൻ എന്ന സിനിമ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. 

ലീലയുടെ സിനിമകൾ രൂപത്തിൽ ലളിതമായും ആശയത്തിൽ ആഴമുള്ളതുമായ ദൃശ്യാനുഭവങ്ങളാണ്. മനുഷ്യാവകാശങ്ങളും പൈതൃക സംരക്ഷണവും അഭിമുഖീകരിക്കുന്നതിൽ ലീലയുടെ സംഭാവന മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വേറിട്ടുകാണപ്പെടുന്നു.