Peter Martell
Journalist, author, reporter.
Peter Martell is a British writer and journalist. His first book, First Raise a Flag: How South Sudan Won the Longest War but Lost the Peace, was named a Book of the Year by The Economist and The Spectator. His second book, Flowers for Elephants: How a Conservation Movement in Kenya Offers Lessons For Us All, was called “fascinating and timely” by Jane Goodall.
Peter grew up on a sheep farm in Northumberland, and began working as a reporter in Scotland. In 2005, he worked as a stringer from Zimbabwe, later crossing the continent and sailing the Red Sea before living in Yemen. He was the correspondent for the French news agency AFP based in Eritrea, then ranked worst in the world for press freedom and from where he was expelled, before spending three years in Sudan and South Sudan for the BBC.
He has reported for AFP from over a dozen countries, including from Nairobi running the East Africa bureau, in Lagos for West Africa, and in Cyprus covering North Africa and the Middle East. He lives in New Delhi, where he is AFP’s deputy bureau chief and news editor for South Asia.
He also won a Guinness World Record for playing the highest game of cricket on top of Kilimanjaro.
പീറ്റർ മാർട്ടെൽ
മാദ്ധ്യമപ്രവർത്തകൻ, റിപ്പോർട്ടർ, എഴുത്തുകാരൻ.
ബ്രിട്ടീഷ് എഴുത്തുകാരനാണ് പീറ്റർ മാർട്ടെൽ. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ‘ഫസ്റ്റ് റെയ്സ് എ ഫ്ലാഗ്: ഹൗ സൗത്ത് സുഡാൻ വൺ ദി ലോങ്ങസ്റ്റ് വാർ ബട്ട് ലോസ്റ്റ് ദി പീസ്’, ദി എക്കോണമിസ്റ്റ്, ദി സ്പെക്റ്റേറ്റർ എന്നീ മാസികകളുടെ ബുക്ക് ഓഫ് ദി ഇയറായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ‘ഫ്ലവേഴ്സ് ഫോർ എലിഫന്റ്സ്: ഹൗഎ കൺസർവേഷൻ മൂവ്മെന്റ് ഇൻ കെനിയ ഓഫേഴ്സ് ലെസൻസ് ഫോർ അസ് ഓളി’നെ ജെയിൻ ഗുഡോൾ കാലാനുസൃതം എന്ന് വിശേഷിപ്പിട്ടു.
നോർത്തുമ്പർലാൻഡിലെ ഒരു പറ്റം ആടു ഫാമിലാണ് പീറ്റർ മാർട്ടെൽ വളർന്നത്. സ്കോട്ട്ലന്റിൽ റിപ്പോർട്ടറായാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. 2005-ൽ സിംബാബ്വെയിൽ ഒരു സ്ട്രിങ്ങറായി അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ചെങ്കടലും ഭൂഖണ്ഡവും താണ്ടി യെമനിൽ ജീവിച്ചു. എറിട്രിയിയിൽ ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയിൽ അദ്ദേഹം കറസ്പോണ്ടന്റായി സേവനം അനുഷ്ഠിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ ലോകത്ത് തന്നെ ഏറ്റവും മോശമായ റാങ്കിങ്ങുള്ള ആ പ്രദേശത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കി. അതിനു ശേഷം സുഡാനിലും തെക്കൻ സുഡാനിലും അദ്ദേഹം ബിബിസിക്ക് വേണ്ടി പ്രവർത്തിച്ചു.
എഎഫ്പിക്ക് വേണ്ടി ഒരു ഡസനോളം രാജ്യങ്ങളിൽ നിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നയ്റോബിയിൽ കിഴക്കൻ ആഫ്രിക്ക ബ്യൂറോയും, ലാഗോസിൽ പടിഞ്ഞാറൻ ആഫ്രിക്ക ബ്യൂറോയും സൈപ്രസിൽ വടക്കൻ, മധ്യ പൂർവ ആഫ്രിക്കൻ ബ്യൂറോയും അദ്ദേഹം നയിച്ചു. എ എഫ് പിയുടെ ഡൽഹി ഡെപ്യൂട്ടി ബ്യൂറോ ചീഫായും തെക്കനേഷ്യയുടെ ന്യൂസ് എഡിറ്ററായും പ്രവർത്തിക്കുന്നു.
മാധ്യമ രംഗത്തിന് വലിയ സംഭാവനകൾ നൽകിയ ഇദ്ദേഹം, കിളിമഞ്ചാരോയുടെ മുകളിൽ ഏറ്റവും ഉയർന്ന ക്രിക്കറ്റ് കളി കളിച്ചതിനുള്ള ഗിന്നസ് റെക്കോർഡും നേടിയിട്ടുണ്ട്.