Syam Sudhakar

Syam Sudhakar

Bilingual poet, academic scholar, educator. 

Syam Sudhakar is a bilingual poet and academic scholar from Kerala, India, writing in both Malayalam and English. His poems have been translated into several languages, including Tamil, Hindi, Bengali, French, and Chinese. Among his six poetry collections are ‘Drenched by the Sun’ (2013), ‘Slicing the Moon’ (a bilingual video, 2013), and ‘Avasanathe Kollimeen’ (2014).

Currently an English literature faculty member at St. Thomas College, Thrissur, Syam has edited one anthology in English, ‘Shakespeare in the Age of COVID-19: Poems and Flash Fiction by Young Indians’ (2020), and four anthologies in Malayalam. 

His debut Malayalam poetry collection ‘Eerapam’ (Damp, 2001) and his English collection ‘Drenched by the Sun’ are considered significant milestones in his literary career. Syam’s poems and essays have been widely published in notable magazines and journals both in India and abroad. 

Born in 1983 in Vadananakurissi, a village in Palakkad, Kerala, Syam pursued his primary education locally and higher studies at St. Thomas College, Thrissur, Madras University, and Presidency College, Chennai.

He is a founding member of the Center for Performance Research and Cultural Studies in South Asia and serves as a poetry advisor for the Sydney School of Arts and Humanities. 

Syam Sudhakar is among the few poets who skillfully employ magical realism in poetry. Even when writing personal experiences, his works often reflect a deeper political consciousness.

His accolades include Nandita Poetry Award (2002),Vallathol Poetry Award by Kerala Kalamandalam (2007–2008), Madras Kerala Samajam Poetry Award (2008) and Srinivas Rayaprol Poetry Prize (2022- selected from 114 entries.)

ശ്യാം സുധാകർ

ദ്വിഭാഷാ കവി, അക്കാദമിക് വിദഗ്ധൻ, അധ്യാപകൻ.

കേരളത്തിൽ നിന്നുള്ള ദ്വിഭാഷാ കവിയും അക്കാദമിക് വിദഗ്ധനുമാണ് ശ്യാം സുധാകർ. മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം കവിതകൾ എഴുതുന്നു. അദ്ദേഹത്തിൻ്റെ കവിതകൾ തമിഴ്, ഹിന്ദി, ബംഗാളി, ഫ്രഞ്ച്, ചൈനീസ് തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  

അദ്ദേഹത്തിൻ്റെ ആറ് കവിതാ സമാഹാരങ്ങളിൽ ഡ്രെഞ്ച്ഡ് ബൈ ദി സൺ  (2013),  സ്ലൈസിംഗ് ദ മൂൺ (ഒരു ദ്വിഭാഷാ വീഡിയോ, 2013), അവസനത്തെ കൊല്ലിമീൻ (ദി ലാസ്റ്റ് മെറ്റിയർ, 2014) എന്നിവ ഉൾപ്പെടുന്നു.

തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അധ്യാപകനായ അദ്ദേഹം, ഇംഗ്ലീഷിൽ ഒരു ആന്തോളജി, ഷേക്സ്പിയർ ഇൻ ദ ഏജ് ഓഫ് കോവിഡ്-19: പോംസ് ആൻഡ് ഫ്ലാഷ് ഫിക്ഷൻ ബൈ യംഗ് ഇന്ത്യൻസ്  (2020), മലയാളത്തിൽ നാല് ആന്തോളജികൾ എന്നിവ എഡിറ്റ് ചെയ്തിട്ടുണ്ട്.

മലയാളത്തിലെ  ആദ്യ സമാഹാരം ഇയർപം (ഡാമ്പ് , 2001), ഇംഗ്ലീഷ് സമാഹാരം ഡ്രെഞ്ച്ഡ് ബൈ ദി സൺ (2013) എന്നിവ ശ്യാമിന്റെ കാവ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളായി വിലയിരുത്തപ്പെടുന്നു. 

നാട്ടിലും വിദേശത്തുമുളഅല പ്രമുഖ മാഗസിനുകളിലും ജേണലുകളിലും അദ്ദേഹം നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേരളത്തിലെ പാലക്കാട് ജില്ലയിലെ വാടാനാംകുറിശ്ശി എന്ന ഗ്രാമത്തിലാണ് 1983-ൽ ശ്യാം സുധാകർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ് തോമസ് കോളജിലും മദ്രാസ് സർവ്വകലാശാലയിലും ചെന്നൈ പ്രസിഡൻസി കോളേജിലും ഉന്നത പഠനം. 

ദക്ഷിണേഷ്യയിലെ സെന്റർ ഫോർ പെർഫോമൻസ് റിസർച്ച് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ സ്ഥാപക അംഗവും സിഡ്നി സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസിൻറെ കവിതാ ഉപദേഷ്ടാവുമാണ്.

മാജിക് റിയലിസത്തിന്റെ സാധ്യതകൾ കവിതകളിൽ ഉപയോഗിക്കുന്ന ചുരുക്കം കവികളിൽ ഒരാളാണ് ശ്യാം സുധാകർ. വ്യക്തിപരമായ അനുഭവങ്ങളെ രേഖപ്പെടുത്തുമ്പോൾ തന്നെ അതിനകത്തെ രാഷ്ട്രീയവും പ്രകടമാക്കുന്ന കവിതകളാണ് ശ്യാം സുധാകറിന്റേത്. 

2002-ൽ അദ്ദേഹത്തിന് നന്ദിത കവിതാ പുരസ്‌കാരമാണ് ലഭിച്ചു. 2007-2008 വർഷത്തേക്ക് കേരള കലാമണ്ഡലത്തിന്റെ വള്ളത്തോൾ കവിതാ പുരസ്‌കാരം നേടി. 2008-ൽ മദ്രാസ് കേരള സമാജം കവിതാ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 2022-ലെ ശ്രീനിവാസ് രായപ്രോൾ കവിതാ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. ലഭിച്ച 114 എൻട്രികളിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.