E.V. Ramakrishnan
Bilingual writer, critic, teacher.
E.V. Ramakrishnan is a bilingual writer who has published works in both Malayalam and English and is considered a strong voice in Malayalam literary criticism. By exploring the broadest areas of criticism, his works function both as academic studies and as a form of political intervention in literature.
He has received several awards for his contributions. His book ‘Malayala Novalinte Desakalangal’, which examines the concepts of nationalism and mystification in Malayalam novels within the broader context of Indian fiction, earned him the 2022 Kendra Sahitya Akademi Award. He has also received the Kerala Sahitya Akademi Award and the Odakkuzhal Award for his literary contributions.
Born in 1951 in Vilayankode, Kannur district, E.V. Ramakrishnan completed his education at Payyannur College, Brennen College, and Devagiri College. He earned his Ph.D. from Marathwada University in Maharashtra and later worked as a teacher in Maharashtra and Gujarat.
Some of his notable works include ‘Aksharavum Aadhunikathayum’, ‘Vakkile Samooham’, and ‘Anubhavangale arkkaanu pedi’. He has also served as a member of both the Kendra Sahitya Akademi and the Kerala Sahitya Akademi.
ഇ. വി. രാമകൃഷ്ണൻ
ദ്വിഭാഷാ എഴുത്തുകാരൻ, നിരൂപകൻ, അധ്യാപകൻ.
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും കവിതകളും ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള സർഗ്ഗധനനായ നിരൂപകനും കവിയും വിവർത്തകനുമാണ് ഇ വി രാമകൃഷ്ണൻ. ഏറെക്കാലം സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു ഇദ്ദേഹം. വിമർശനത്തിൻ്റെ എല്ലാ വഴികളും പ്രയോജനപ്പെടുത്തിക്കൊണ്ട് എഴുത്തിനെ ഒരു രാഷ്ട്രീയ ഇടപെടലാക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ പഠനാത്മകസ്വഭാവം നിലനിർത്തുന്നുണ്ട്.
മലയാളനോവലുകളിലെ ദേശീയതയുടെ വിവിധ രൂപങ്ങളെയും നിഗൂഢവൽക്കരണത്തെയും അപഗ്രഥിക്കുന്ന കൃതിയായ “മലയാളനോവലിൻ്റെ ദേശകാലങ്ങൾ”എന്ന സമാഹാരത്തിന് 2022 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. “അക്ഷരവും ആധുനികതയും”, “വാക്കിലെ സമൂഹം” “അനുഭവങ്ങളെ ആർക്കാണ് പേടി?” തുടങ്ങിയ നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരനും നിരൂപകനുമായ ഇദ്ദേഹത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വിളയാങ്കോട്ട് ജനിച്ച അദ്ദേഹം, പയ്യന്നൂർ കോളേജ്, ബ്രണ്ണൻ കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. മഹാരാഷ്ട്രയിലെ മറാത്ത്വാഡ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. പിന്നീട് മഹാരാഷ്ട്രയിലും ഗുജറാത്തിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
‘അക്ഷരവും ആധുനികതയും’, ‘വാക്കിലെ സമൂഹം’, ’അനുഭവങ്ങളെ ആർക്കാണ് പേടി’ തുടങ്ങിയ നിരവധി രചനകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.