R. Rajasree

R. Rajasree

Novelist, academic, columnist.

R. Rajashree is a prominent writer in contemporary Malayalam fiction. She gained widespread recognition with her novels ‘Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha‘ and ‘Aathreyakam‘. Her first novel was initially published as a series on Facebook before being released as a book, eventually securing its place in literary history through multiple editions.

The novel stands out for its narrative uniqueness, distinct character creation, the authenticity of rural life, and the use of the pure, native Malabar dialect, making it a rare gem in Malayalam literature. The work earned her the prestigious Kerala Sahitya Akademi Award. 

Her recent novel ‘Aathreyakam‘, which explores the complexities of human relationships through untold stories from the Mahabharata, has also been well-received by readers. Other notable works include ‘Nayikanirmithi: Vazhiyum Porulum’ and ‘Apasarpakaakhyanangal-Bhavanayum Rashtriyavum’.

Currently an Assistant Professor at the Malayalam Department and Research Centre of Government Brennen College, Thalassery, R. Rajasree also contributes a column titled ‘Indian Manavattimarkku Oru Kaippusthakam’ in Grihalakshmi magazine.

ആർ.രാജശ്രീ

 എഴുത്തുകാരി, അധ്യാപിക, കോളമിസ്റ്റ്.  

സമകാലിക മലയാള നോവൽസാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയാണ് ആർ. രാജശ്രീ. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’, ‘ആത്രേയകം’, എന്നീ നോവലുകളിലൂടെ സാഹിത്യരംഗത്ത് വലിയ സ്വീകാര്യത ലഭിച്ച രാജശ്രീയുടെ ആദ്യനോവൽ ഫെയ്സ് ബുക്കിലൂടെ ഒരു പരമ്പരയായി പുറത്തുവരികയായിരുന്നു. നോവൽ പിന്നീട് പുസ്തകമാവുകയും നിരവധി പതിപ്പുകളിലൂടെ സാഹിത്യചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു.  

ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും പാത്രസൃഷ്ടിയുടെ സവിശേഷതകൾകൊണ്ടും  ഗ്രാമീണജീവിതത്തിന്റെ ആർജ്ജവം കൊണ്ടും നാട്ടുഭാഷകളുടെ സൂക്ഷ്‌മാവതരണം കൊണ്ടുമാണ് നോവൽ ശ്രദ്ധേയമായത്. ഈ നോവലിന് 2021-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്  ലഭിച്ചു. മനുഷ്യജീവിതത്തിലെ സങ്കീർണ്ണബന്ധങ്ങളെ മഹാഭാരതത്തിലെ അജ്ഞാതകഥകളിലൂടെ തിളക്കിയെടുത്ത ‘ആത്രേയക’വും സമീപകാലത്ത് വായനാലോകത്തിന്റെ അംഗീകാരം ലഭിച്ച  നോവലാണ്. ‘നായികാനിർമ്മിതി: വഴിയും പൊരുളും’, ‘അപസർപ്പകാഖ്യാനങ്ങൾ- ഭാവനയും രാഷ്ട്രീയവും’ എന്നിവ മറ്റു പ്രധാന കൃതികൾ. 

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ആർ. രാജശ്രീ ഇപ്പോൾ ഗൃഹലക്ഷ്മി മാഗസിനിൽ ‘ഇന്ത്യൻ മണവാട്ടിമാർക്ക് ഒരു കൈപ്പുസ്തകം’ എന്നൊരു കോളം എഴുതി വരുന്നു.