Priya A.S.
Author, translator, children’s writer.
Priya A.S. is an acclaimed writer who has won readers’ hearts with her nostalgic and evocative prose. A celebrated author, translator, and children’s writer in Malayalam literature, Priya was born in Cherthala taluk, Alappuzha district. After earning a degree in English Literature from Maharaja’s College, Ernakulam, she served as a Section Officer at Cochin University of Science and Technology.
Priya’s writing is characterized by its rich and imaginative universe. Her notable children’s literature includes ‘Chitrashalabhangalude Veedu’, ‘Ammen Kunjuunniyum Kunjuunnimammeyum’, ’Ammem Kunjuunniyum Mookkurummi Mookkurummi’, ‘Kathakathappainkili’, ‘Ente Neelapoovinu Enthupatti?’, ‘Tha Enna Aniyathikkutti’, and ‘Perumazhayathe Kunjithalukal’. Among these, ‘Perumazhayathe Kunjithalukkal’ won both the Kerala Sahitya Akademi and the Kendra Sahitya Akademi awards for children’s literature. Additionally, ‘Ammen Kunjuunniyum Kunjuunnimammeyum’ received the Bhima Balasahitya Award and the Siddhartha Balasahitya Puraskaram.
Her significant short story collections include ‘Orooro Thirivukal’, ‘Manjamarangal chuttilum’, ‘Jaagarooka’, ‘Violet Poochakkalkku Shoo Vaykkan Thonnumpol’, ‘Priya A.S.inte Kathakal’, and ‘Ullithiyalum Onpathinte Pattikayum’. The collection ‘Jaagarook’ won the Kerala Sahitya Akademi Award for the best short story collection, and ‘Manjamarangal Chuttirulum’ earned the Lalithambika Antharjanam Award for Young Writers. Her memoirs include ‘Ozhukkil Oru Ila’, ‘Katha bakki’, ‘Mayakkazhchakal’, ‘Ormayaan Njan’, ‘Fantasmint, ‘Thanmayam’, and ‘Ente Kothankallukal’.
Priya is also recognized for her contributions to translations. She translated Jayashree Misra’s ‘Ancient Promises’ into Malayalam as ‘Janmanthara Vaagdhanangal’, earning the V.K. Unnikrishnan Smaraka Award. Her translation of Arundhati Roy’s ‘The God of Small Things’ as ‘Kunjukaryangalude Odetamburan’ won the Kendra Sahitya Akademi Award for Translation.
Two of her short stories were adapted into short films: ‘Achhan’ as ‘Theeram’ by Sanju Surendran, and ‘Charulathayude Bakki’ by Sangeetha Padmanabhan.
Priya A.S. continues to enrich Malayalam literature with her creative and inspiring contributions.
പ്രിയ എ.എസ്.
എഴുത്തുകാരി, വിവർത്തക, ബാലസാഹിത്യകാരി.
നൊസ്റ്റാൾജിയയുടെ നിറമുള്ള ഭാഷ കൊണ്ട് വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ എഴുത്തുകാരിയാണ് പ്രിയ എ. എസ്.
മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരിയും വിവർത്തകയും ബാലസാഹിത്യകാരിയുമാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ എരമല്ലൂരിൽ ജനിച്ച പ്രിയ, എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സെക്ഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു.
സമൃദ്ധമായ പ്രപഞ്ചം പ്രിയയുടെ രചനകളുടെ പ്രത്യേകതയാണ്. ‘ചിത്രശലഭങ്ങളുടെ വീട്’, ‘അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം’, ‘അമ്മേം കുഞ്ഞുണ്ണീം മൂക്കുറുമ്മി മൂക്കുറുമ്മി’, ‘കഥകഥപ്പൈങ്കിളി’, ‘എന്റെ നീലപ്പൂവിന് എന്തുപറ്റി?’, ‘ത എന്ന അനിയത്തിക്കുട്ടി’, ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ തുടങ്ങിയവയാണ് ബാലസാഹിത്യ കൃതികൾ . ഇവയിൽ ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം’ എന്ന കൃതിക്ക് ഭീമ ബാലസാഹിത്യ അവാർഡും സിദ്ധാർഥ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു.
ചെറുകഥാസമാഹാരങ്ങളിൽ ‘ഓരോരോ തിരിവുകൾ’, ‘മഞ്ഞമരങ്ങൾ ചുറ്റിലും’, ‘ജാഗരൂക’, ‘വയലറ്റ് പൂച്ചകൾക്ക് ശൂ വയ്ക്കാൻ തോന്നുമ്പോൾ’, ‘പ്രിയ എ.എസ്സിന്റെ കഥകൾ’, ‘ഉള്ളിത്തീയലും ഒൻപതിന്റെ പട്ടികയും’ എന്നിവയാണ് ശ്രദ്ധേയമായ രചനകൾ. ‘ജാഗരൂക’ എന്ന ചെറുകഥാസമാഹാരം മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഓർമ്മക്കുറിപ്പുകളിൽ ‘ഒഴുക്കിൽ ഒരില’, ‘കഥബാക്കി’, ‘മായക്കാഴ്ചകൾ’, ‘ഓർമ്മയാണ് ഞാൻ’, ‘ഫാന്റാസ് മിന്റ്’, ‘തന്മയം’, ‘എന്റെ കൊത്തങ്കല്ലുകൾ’ എന്നിവ ശ്രദ്ധേയമാണ്. ’ജാഗരൂക’ എന്ന കഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും‘മഞ്ഞമരങ്ങൾ ചുറ്റിലും’ എന്ന കൃതിക്ക് യുവസാഹിത്യകാരികൾക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡും ലഭിച്ചു.
വിവർത്തനരംഗത്തും പ്രിയയുടെ സംഭാവനകൾ ശ്രദ്ധിക്കപ്പെടുന്നു. ജയശ്രീ മിശ്രയുടെ ‘Ancient Promises’ എന്ന നോവൽ ‘ജന്മാന്തര വാഗ്ദാനങ്ങൾ’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് വി.കെ. ഉണ്ണിക്കൃഷ്ണൻ സ്മാരക അവാർഡ് ലഭിച്ചു. അരുന്ധതി റോയിയുടെ ‘The God of Small Things’ എന്ന നോവൽ ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ’ എന്ന പേരിൽ വിവർത്തനം ചെയ്തതിന് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
പ്രിയയുടെ ‘അച്ഛൻ’ എന്ന ചെറുകഥ ‘തീരം’ എന്ന പേരിൽ സഞ്ജു സുരേന്ദ്രനും ‘ചാരുലതയുടെ ബാക്കി’ എന്ന ചെറുകഥ അതേ പേരിൽ സംഗീതാ പദ്മനാഭനും ഷോർട്ട് ഫിലിമുകളാക്കി.
പ്രിയ എ.എസ്. ഇപ്പോഴും സൃഷ്ടിമാനമായ എഴുത്തിലൂടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നു.