P. V. Shajikumar
Author, short story writer, screenwriter.
P.V. Shajikumar is a prominent Malayalam short story writer and screenwriter who has made significant contributions to literature and cinema. Hailing from Madikai in Kasaragod district, he pursued higher education at Nehru College, Kanhangad, and L.B.S Engineering College, Kasaragod. His celebrated short story collections include ‘Janam’, ‘Vellarippadam’, ‘Kidappasamaram’, ‘Ullal’, ‘G.L.P. Uzal Keekankot’, ‘Katha’, and ‘Sthalam’. Shajikumar has also penned memoirs such as ‘Kaalichampothilekku Oru Half-Ticket’, ‘Itha Innumuthal; Itha Innale Vare’, and ‘Kadhayum Pathraangalum Saankalpikam Alla’. His debut novel ‘Maranavamsham’ is another notable work that solidifies his literary prowess.
In cinema, Shajikumar has gained recognition for his screenplays for films like ‘Kanyaka Talkies’, ‘Take Off’, and ‘Teacher’, while also scripting the dialogues for ‘Puthan Panam’. His accolades include prestigious honors such as the Sahitya Akademi Yuva Puraskar, New York Film Festival Award for Best Screenplay, Shanghai Film Festival Award for Best Screenplay, and the Vayalar Award. Additionally, he has been recognized with the Kerala Government Youth Icon Award, Swami Vivekananda Yuva Pratibha Award, and several literary awards, including the Kerala Sahitya Akademi-Geetha Hiranyan Endowment, C.V. Sriraman Award, and Kunjunni Mash Award. Shajikumar currently works with the social media desk of Mathrubhumi’s Kochi unit.
പി. വി. ഷാജികുമാർ
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്.
മലയാളത്തിലെ അറിയപ്പെടുന്ന കഥാകൃത്തും തിരക്കഥാകൃത്തുമാണ് പി. വി. ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ മടിക്കൈ സ്വദേശിയാണ്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലും കാസർഗോഡ് എൽ. ബി. എസ് എഞ്ചിനീയറിങ് കോളേജിലും ഉന്നതവിദ്യാഭ്യാസം നേടി.
‘ജനം’,’ വെള്ളരിപ്പാടം’, ‘കിടപ്പറസമരം’, ‘ഉള്ളാൾ’, ‘ജി.എൽ.പി. ഉസൾ കീക്കാങ്കോട്ട്’, ‘കഥ’, ‘സ്ഥലം’ എന്നിവയാണ് കഥാസമാഹാരങ്ങൾ. ‘കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്’, ‘ഇതാ ഇന്നുമുതൽ; ഇതാ ഇന്നലെ വരെ’, ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല’ എന്നീ ഓർമ്മക്കുറിപ്പുകൾ രചിച്ചിട്ടുണ്ട്. ‘മരണവംശ’മാണ് ആദ്യനോവൽ. ‘കന്യക ടാക്കീസ്’, ‘ടേക്ക് ഓഫ്’, ‘ടീച്ചർ’ എന്നീ സിനിമകളുടെ തിരക്കഥയും ‘പുത്തൻ പണം’ എന്ന സിനിമയുടെ സംഭാഷണവും നിർവഹിച്ചിട്ടുണ്ട്.
മികച്ച തിരക്കഥയ്ക്കുള്ള ഷാങ്ഹായ് ഫിലിംഫെസ്റ്റിവൽ പുരസ്‌കാരവും വയലാർ അവാർഡും പി. വി. ഷാജികുമാറിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ യൂത്ത് ഐക്കൺ, സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരം, ഡബ്ല്യു. ടി. പി. ലൈവ് സാഹിത്യപുരസ്കാരം, കേരള സാഹിത്യ അക്കാദമി-ഗീത ഹിരണ്യൻ എൻഡോവ്മെന്റ്, സി. വി. ശ്രീരാമൻ പുരസ്കാരം, എസ്. ബി. ടി. കഥാപുരസ്കാരം, കുഞ്ഞുണ്ണി മാഷ് അവാർഡ്, അങ്കണം പുരസ്കാരം, മലയാള മനോരമ-ശ്രീ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ച എഴുത്തുകാരനാണ് ഷാജികുമാർ.
ഇപ്പോൾ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ സോഷ്യൽ മീഡിയ ഡെസ്‌കിൽ ജോലി ചെയ്യുന്നു.