E. P. Rajagopalan

E.P. Rajagopalan

Writer, critic, playwright.

E.P. Rajagopalan is a noted critic and playwright in Malayalam literature. He is a dynamic voice in the field of Malayalam literary criticism, known for his creative approach and unique observations that set his critiques apart. His writings are characterized by their unique style, offering fresh insights while maintaining artistic depth. Rajagopalan’s works explore how critical frameworks in Malayalam literature engage sincerely with readers and reflect changes in language, culture, and literary forms.

In addition to being a writer, he is also an accomplished orator. 

Rajagopalan has received numerous prestigious awards, including the Thayat Award, Cherukad Award, and the Kerala Sangeetha Nataka Akademi Award. In 2006, he was honored with the Kerala Sahitya Akademi Award for his work ‘Kavithayude Gramangal’ (Villages of Poetry).

ഇ.പി. രാജഗോപാലൻ

സാഹിത്യനിരൂപകൻ, സാംസ്കാരികവിമർശകൻ, നാടകകൃത്ത്. 

അപൂർവമായ പ്രതിഭകൊണ്ടും നിരീക്ഷണശക്തികൊണ്ടും  മലയാളസാഹിത്യനിരൂപണത്തിലും നാടകരചനയിലും തിളങ്ങിനിൽക്കുന്ന എഴുത്തുകാരനും വിമർശകനുമാണ്  ഇ. പി. രാജഗോപാലൻ. മലയാളനിരൂപണത്തിൽ ആധുനികതയുടെ കാലത്തിനുശേഷം ചരിത്രോന്മുഖമായ വിമർശനരീതിയിൽ സാഹിത്യവായനകൾ നടത്തുന്ന നിരൂപകനാണ് അദ്ദേഹം. സാഹിത്യരചനകളിലെ ചരിത്രത്തെയും ജീവിതത്തെയും പിന്തുടരുന്ന അദ്ദേഹത്തിന്റെ  നിരൂപണങ്ങൾ ഒരേ സമയം ഭാഷയോടും സംസ്കാരത്തോടും നിരന്തരം സംവദിച്ചുകൊണ്ടിരിക്കുകയാണ്. സംസ്കാരപഠനം എന്ന മേഖലയെ ഏറെ ജനകീയമാക്കിയ രാജഗോപാലൻ എഴുത്തുകാരൻ എന്നതുപോലെ മികച്ച  പ്രഭാഷകനുമാണ്. 

തായാട്ട് അവാർഡ്, ചെറുകാട് അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ച ഇദ്ദേഹത്തിന് 2006-ൽ “കവിതയുടെ ഗ്രാമങ്ങൾ” എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി  അവാർഡും ലഭിച്ചിട്ടുണ്ട്.  കേരള സാഹിത്യ അക്കാദമി, പു. ക. സ., എസ്‌. പി. സി. എസ്. എന്നിവയിൽ അംഗമായ ഇദ്ദേഹം മികച്ച സംഘാടകനുമാണ്.

 ‘മീനും കപ്പലും’, ‘കഥയും ആത്മകഥയും’, ‘സ്വപ്നവും ചരിത്രവും’, ‘ലോകത്തിന്റെ  വാക്ക്’, ‘നിശ്ശബ്ദതയും നിർമ്മാണവും’, ‘നിരന്തരം’, ‘നാട്ടറിവും വിമോചനവും’, ‘പലമ’, ‘രണ്ടു കസേരകൾ’, ‘സംസ്കാരത്തിന്റെ  കുടിലുകൾ’, ‘ആഖ്യാനത്തിന്റെ  ജീവിതം’, ‘കാലക്രമേണ’, ‘പൂവും മരവും പൂരവും’,  ‘ആളുകളുടെ വഴികൾ’, ‘പേരുകൾ പെരുമാറ്റങ്ങൾ’ തുടങ്ങി  മുപ്പതിലധികം കൃതികൾ  അദ്ദേഹത്തിന്റേതായുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘Cherukat Govinda Pisharody’ എന്ന ജീവചരിത്രഗ്രന്ഥവും എൻ. ശശിധരനുമൊത്ത്  രചിച്ച ‘കേളു’ എന്ന നാടകവും ഇദ്ദേഹത്തിന്റെ  പ്രധാനപ്പെട്ട കൃതികളാണ്.