Roman Gautham
Editor, journalist, mentor.
Roman Gautam is the Editor of Himal Southasian. He has over a decade of experience in magazine journalism in South Asia, specifically Nepal and India, and spent 9 years as the Senior Editor at The Caravan. He is a Humanity in Action Senior Fellow.
Roman Gautam finds that freedom of press and information are amongst the most important principles to a free society. His Action Project Understanding Edward Snowden in Nepal: Surveillance, Censorship and Online Freedom helped begin a dialogue on internet freedom in a society where the government has used their power over the internet to curtail social movements and unrest.
റോമൻ ഗൗതം
എഡിറ്റർ, പത്രപ്രവർത്തകൻ, മാധ്യമപരിശീലകൻ.
ഹിമാൽ സൗത്തേഷ്യൻ എന്ന ഡിജിറ്റൽ മാഗസിന്റെ എഡിറ്ററായ റോമൻ ഗൗതം, ദക്ഷിണേഷ്യയിൽ പ്രത്യേകിച്ച് നേപ്പാളിലെയും ഇന്ത്യയിലെയും മാഗസിൻ ജേർണലിസത്തിൽ ഒരു ദശാബ്ദത്തിലേറെ അനുഭവപരിചയമുള്ള പത്രപ്രവർത്തകനാണ്. ദ കാരവനിൽ സീനിയർ എഡിറ്ററായി ഒൻപതുവർഷം പ്രവർത്തിച്ച ഇദ്ദേഹം, ആഗോളതലത്തിൽ മനുഷ്യാവകാശങ്ങളും സാമൂഹികനീതിയും ലക്ഷ്യമിട്ടുള്ള ‘ഹ്യൂമാനിറ്റി ഇൻ ആക്ഷനി’ൽ സീനിയർ ഫെല്ലോയാണ്.
ഒരു സ്വതന്ത്രസമൂഹത്തിന് മാധ്യമസ്വാതന്ത്ര്യവും വിവരസ്വാതന്ത്ര്യവും അത്യന്താപേക്ഷിതമാണെന്ന ഉറച്ച നിലപാടുള്ള മാധ്യമപ്രവർത്തകനാണ് റോമൻ ഗൗതം. അദ്ദേഹമെഴുതിയ ‘എഡ്‌വേർഡ് സ്നോഡൻ നേപ്പാളിൽ: നിരീക്ഷണം, സെൻസർഷിപ്പ്, ഓൺലൈൻ സ്വാതന്ത്ര്യം’ എന്ന പ്രൊജക്റ്റ് പ്രക്ഷോഭങ്ങളെയും സാമൂഹികമായ അസ്വസ്ഥതകളെയും അടിച്ചമർത്താനായി ഇന്റർനെറ്റ് സൗകര്യങ്ങളും മറ്റും വിച്ഛേദിച്ചുകൊണ്ട് സർക്കാരുകൾ നടത്തുന്ന ഭരണകൂട അധികാരദുർവിനിയോഗങ്ങളെ ക്കുറിച്ചുള്ള വലിയ സംവാദങ്ങൾക്ക് തുടക്കമിടാൻ സഹായിച്ചിട്ടുണ്ട്.