Aadi
Poet, queer writer, researcher.
Aadi is a queer writer and poet whose works explore themes of identity, caste, and contemporary issues. The first poetry collection, ‘Pennappan’, earned the Kerala Sahitya Akademi Youth Poetry Award, the K.V. Sudhakaran Memorial Literary Award, and A Ayyappan Memorial Poetry Award. A poem from this collection, translated into English by poet Sachidanandan, was published in the Indian Literature journal by the Sahitya Akademi. Aadi’s poems have also been included in the syllabi of Kozhikode University and Mahatma Gandhi University.
Currently, Aadi is pursuing research on “The Variations in Kerala Modernity” under the guidance of Sunil P. Elayidom at Sree Sankaracharya University of Sanskrit.
Aadi holds a bachelor’s degree in Malayalam Language and Literature from the Government Arts and Science College, Koduvally, a postgraduate degree with distinction from Sree Sankaracharya University of Sanskrit, and a B.Ed. from the Government College of Teacher Education, Kozhikode.
In addition to poetry, Aadi writes insightful articles on queerness, caste, and Hindutva, contributing to critical discourse on these significant topics.
ആദി
കവി, ക്വിയർ എഴുത്തുകാരൻ, ഗവേഷകൻ.
പ്രശസ്തനായ കവിയും ക്വിയർ എഴുത്തുകാരനുമാണ് ആദി.
സ്വത്വം, ജാതി, സമകാലിക പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ പ്രമേയമാക്കിയാണ് ആദിയുടെ രചനകൾ.
ആദ്യ കവിതാ സമാഹാരമായ ‘പെണ്ണപ്പൻ’ കേരള സാഹിത്യ അക്കാദമിയുടെ യുവകവിതാ പുരസ്‌കാരവും കെ.വി. സുധാകരൻ സ്മാരക സാഹിത്യ പുരസ്കാരം, എ. അയ്യപ്പൻ സ്മാരക കവിതാ പുരസ്കാരവും കരസ്ഥമാക്കി. കവി സച്ചിദാനന്ദൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഈ സമാഹാരത്തിലെ ഒരു കവിത സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും സിലബസുകളിലും ആദിയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സുനിൽ പി ഇളയിടത്തിന്റെ മാർഗ്ഗനിർദേശത്തിൽ “ദി വേരിയേഷൻസ് ഇൻ കേരള മോഡേണിറ്റി” എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ്. കൊടുവള്ളി ഗവർമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് മലയാളം ഭാഷയിലും സാഹിത്യത്തിലും ബിരുദവും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ആദി കോഴിക്കോട് ഗവർമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നാണ് ബിഎഡ് നേടിയത്. കവിതരചനക്ക് പുറമേ, ക്വിയർ, ജാതി, ഹിന്ദുത്വം എന്നീ വിഷയങ്ങളിൽ ഉൾക്കാഴ്ചയുള്ള ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.