M. P. Lipin Raj

M. P. Lipin Raj

Civil servant, short story writer, columnist.

M.P. Lipin Raj is a civil servant, columnist, and acclaimed short story writer. He serves as the brand ambassador for the Walk with a Civil Servant Trust, an NGO providing free civil service training.

Lipin Raj was honored with UNICEF’s ‘Youth Leadership Award’ in 2009, reflecting his commitment to inspiring and empowering young minds. His literary journey began with his debut short story collection, ‘Golden Frog’. Some of his other notable works include ‘A Phoenix with a Broken Wing’, ‘Theenmeshakkurimanm’, ‘Elimination Round’, ‘Padam Onnu: Athmavishwasam’, ‘Thenurumbine Theneechayakkam’ and ‘Mapini’.

In 2024, his novel ‘Margareeta’ received both the prestigious Padmarajan Award and the Nooranad Haneef Novel Award, cementing his reputation as a distinguished voice in Malayalam literature.

എം. പി. ലിപിൻ രാജ് 

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, കോളമിസ്റ്റ്, ചെറുകഥാകൃത്ത്.

പ്രശസ്തനായ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ചെറുകഥാകൃത്തും കോളമിസ്റ്റുമാണ് എം.പി. ലിപിൻ രാജ്. സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുന്ന എൻ.ജി.ഒ. യായ വാക്ക് വിത്ത് എ സിവിൽ സെർവന്റ് ട്രസ്റ്റിന്റെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം. യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത കണക്കിലെടുത്ത് 2009-ൽ യുനിസെഫ് ‘യൂത്ത് ലീഡർഷിപ്പ് അവാർഡ്’ നൽകി ആദരിച്ചു. ആദ്യ ചെറുകഥാസമാഹാരമായ ‘പൊൻ തവള’യിലൂടെയാണ് അദ്ദേഹത്തിന്റെ സാഹിത്യയാത്ര ആരംഭിച്ചത്. ‘ഒടിഞ്ഞ ചിറകുമായി ഒരു ഫീനിക്സ്’, ‘തീൻമേശക്കുറിമാനം’, ‘എലിമിനേഷൻ റൗണ്ട്’, ‘പാഠം ഒന്ന്: ആത്മവിശ്വാസം’, ‘തേനുറുമ്പിനെ തേനീച്ചയാക്കം’, ‘മാപിനി’ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിൽ ചിലത്. 2024-ൽ ലിപിൻ രാജിന്റെ ‘മാർഗരീറ്റ’ എന്ന നോവലിന് പത്മരാജൻ അവാർഡും നൂറനാട് ഹനീഫ് നോവൽ അവാർഡും ലഭിച്ചു.