Bina Paul
Film editor, feminist, curator.
Bina Paul is a celebrated film editor, a visionary leader, and a staunch advocate for gender equality in the Malayalam film industry. A graduate of the University of Delhi, she honed her craft at the prestigious Film and Television Institute of India (FTII), Pune.
With a career spanning decades, Bina Paul’s repertoire boasts over 50 documentaries and feature films, earning her two National Film Awards and three Kerala State Film Awards for her editing. Her artistry was first recognized with ‘The Seer Who Walks Alone’, a documentary on Jiddu Krishnamurti. She then went on to edit iconic works like John Abraham’s ‘Amma Ariyan’, the poignant ‘Agnisakshi’, and Revathi’s ‘Mitr, My Friend’-a groundbreaking film with an all-woman crew that brought her the National Film Award for Best Editing.
Bina Paul’s contributions extend far beyond the editing room. As the artistic director of the International Film Festival of Kerala (IFFK), she played a pivotal role in transforming the festival into a globally respected platform for world cinema. She also served as the vice-chairperson of the Kerala State Chalachitra Academy and as the principal of the L.V. Prasad Film Academy in Thiruvananthapuram.
In 2017, Bina Paul co-founded the Women in Cinema Collective, India’s first initiative to champion dignity, safety, and equal opportunity for women in the film industry. She has also directed four documentaries, each reflecting her keen sensitivity and depth of perspective.
Bina Paul’s legacy is not just in the films she has shaped but in the industry she has redefined.
ബീനാ പോൾ
ഫിലിം എഡിറ്റർ, ചലച്ചിത്ര പ്രവർത്തക, സംഘാടക.
ഇന്ത്യൻ സിനിമയിലെ പ്രമുഖ ശബ്ദമായ ചലച്ചിത്രപ്രവർത്തകയാണ് ബീനാ പോൾ. അന്താരാഷ്ട്ര പ്രശസ്തയായ ഫിലിം എഡിറ്ററും ചലച്ചിത്രമേഖലയിലെ ലിംഗസമത്വത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന ആക്ടിവിസ്റ്റുമാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ബീന പോൾ, പൂനെയിലെ പ്രശസ്തമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്.ടി.ഐ.ഐ.) നിന്നാണ് ആദ്യകാല പരിശീലനം നേടിയത്.
നാലു പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന കരിയറിൽ, അൻപതിൽപരം ഫീച്ചർ ഫിലിമുകളുടെയും ഡോക്യുമെന്ററികളുടേയും എഡിറ്ററായി അവർ പ്രവർത്തിച്ചു. മികച്ച എഡിറ്റിംഗിന് രണ്ടുതവണ ദേശീയ ചലച്ചിത്ര അവാർഡുകളും മൂന്നു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.
ജിദ്ദു കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള ‘ദ സീർ ഹു വാക്ക്സ് എലോൺ’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ബീന പോൾ എന്ന പ്രതിഭയുടെ കഴിവ് ആദ്യമായി അംഗീകരിക്കപ്പെട്ടത്. തുടർന്ന് ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’, ‘അഗ്നിസാക്ഷി’, രേവതിയുടെ ‘മിത്ര്-മൈ ഫ്രണ്ട്’ തുടങ്ങിയ ശ്രദ്ധേയ സിനിമകൾ എഡിറ്റ് ചെയ്തു.
ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) കലാസംവിധായക എന്ന നിലയിൽ, ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ഒരു വേദിയായി മേളയെ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ബീന പോൾ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്‌സൺ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്ക് തുല്യ അവസരവും അന്തസ്സും സുരക്ഷയും നേടുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സംരംഭമായ ‘വിമൻ ഇൻ സിനിമാ കളക്ടീവി’ന്റെ സഹസ്ഥാപകയാണ്.