O. P. Suresh

O.P. Suresh

Poet, author, media professional.

O.P. Suresh is a distinguished Malayalam poet recognized for his contributions to contemporary Malayalam literature. His notable work, ‘Taj Mahal’, earned him the Kerala Sahitya Akademi Award for Poetry in 2021, along with the Cherukad Award and the Dr. K. Rajan Award. His poetry collection ‘Pachilayude Jeevacharithram’ won the Manimallika Literary Award from the Malayalam Association of Thalassery Brennan College. Suresh’s poetry has won him both critical acclaim and a loyal readership. His poems have been translated into English, Hindi and Tamil. 

Suresh has worked as a teacher at various institutions, including Guruvayurappan College in Kozhikode and Minicoy Senior Secondary School. A native of Kozhikode, O.P. Suresh currently serves as the Manager of the Deshabhimani Kozhikode unit.

ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ.

മലയാളത്തിലെ പ്രമുഖ കവിയാണ് ഒ. പി. സുരേഷ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും മിനിക്കോയി സീനിയർ സെക്കൻഡറി സ്കൂളിലടക്കം വിവിധ സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയായ ‘താജ്മഹലി’ന്  2021-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ്, ഡോ. കെ. രാജൻ അവാർഡ് എന്നിവ ലഭിച്ചു. നിരൂപക പ്രശംസ നേടിയെടുത്തിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. ‘പച്ചിലയുടെ ജീവചരിത്രം’ എന്ന കവിതാസമാഹാരത്തിന് തലശ്ശേരി ബ്രണ്ണൻ കോളേജ് മലയാളം സമിതിയുടെ മണിമല്ലികാ സാഹിത്യപുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഒ. പി. സുരേഷ് ഇപ്പോൾ ദേശാഭിമാനി കോഴിക്കോട് യൂണിറ്റിന്റെ മാനേജരായി പ്രവർത്തിക്കുന്നു.