Jacob Abraham
Novelist, short story writer, radio professional.
Jacob Abraham is a renowned novelist and short story writer. He was born in Vellappara, Pathanamthitta district.
His debut short story collection, Tattoo, won the 2013 Kerala Sahitya Akademi Geetha Hiranyan Endowment Award for short stories and the Kerala Bhasha Institute Karoor Prize. He has also received the DC Books Romance Fiction Award, the Kairali Saraswathi Novel Award, and the inaugural P. Ayyaneth Memorial Award.
His notable works include:
‘Tattoo’, ‘Ah Muthal Am Vare Pokunna Theevandi’, ‘Vishama Vruthathil Vishudhar’, ‘Urakkam Thoongi Marangalude Nagaram’, ‘Marangalkidayil Oru Monastery’, ‘Shwasagathi’, ‘Kumari’, ‘Van Goghinde Kamuki’,’ Ente Pathanamthitta Kathakal’, ‘Plum Pazhangalude Season’, ‘Kachiya Morinte Manamulla Uchchannerangal’, and ‘Mindaamadam’.
Jacob Abraham is currently serving as the Project Head of the Radio Malayalam initiative under the Malayalam Mission of the Kerala Government’s Department of Culture. Previously, he worked at Club FM 94.3 in Kannur.
He has earned several recognitions for his writing, including first prize in the Mathrubhumi Weekly Vishu Edition Short Story Competition, the Muttathu Varkey Campus Story Award, and the Weblokam Short Story Award.
ജേക്കബ് ഏബ്രഹാം
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, റേഡിയോ പ്രൊഫഷണൽ.
പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ജേക്കബ് എബ്രഹാം. പത്തനംതിട്ട ജില്ലയിലെ വെള്ളപ്പാറയിൽ ജനിച്ചു. ആദ്യ ചെറുകഥാസമാഹാരമായ ‘റ്റാറ്റൂ’വിന് ചെറുകഥയ്ക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാരൂർ പുരസ്‌കാരവും ലഭിച്ചു. ഡി.സി. ബുക്സ് റൊമാൻസ് ഫിക്ഷൻ പുരസ്കാരം, കൈരളി സരസ്വതി നോവൽ പുരസ്കാരം, പ്രഥമ പി. അയ്യനേത്ത് സ്മാരക പുരസ്കാരം എന്നിവയും ജേക്കബ് എബ്രഹാമിനു ലഭിച്ചിട്ടുണ്ട്.
‘റ്റാറ്റൂ’, ‘അ മുതൽ അം വരെ പോകുന്ന തീവണ്ടി’, ‘വിഷമ വൃത്തത്തിൽ വിശുദ്ധർ’, ‘ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം’, ’ മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി’, ‘ശ്വാസഗതി’, ‘കുമരി’, ‘വാൻഗോഗിന്റെ കാമുകി’, ‘എന്റെ പത്തനംതിട്ടക്കഥകൾ’, ‘പ്ലം പഴങ്ങളുടെ സീസൺ’, ‘കാച്ചിയ മോരിന്റെ മണമുള്ള ഉച്ച നേരങ്ങൾ’, ‘മിണ്ടാമഠം’ തുടങ്ങിയവയാണ് കൃതികൾ.
ഇപ്പോൾ കേരളസർക്കാർ സാംസ്കാരികവകുപ്പിന്റെ മലയാളം മിഷനിൽ റേഡിയോ മലയാളം പ്രോജക്ട് ഹെഡായി സേവനം അനുഷ്ഠിക്കുന്നു. ക്ലബ്ബ് എഫ്.എം. 94.3 കണ്ണൂർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ഒന്നാം സമ്മാനം, മുട്ടത്തുവർക്കി കലാലയ കഥാപുരസ്‌കാരം, വെബ്‌ലോകം കഥാസമ്മാനം തുടങ്ങി കഥാരചനയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരി വീണയ്ക്കും മകൻ ഋതു ഹാരുവിനുമൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.