Shashi Kumar

Sashi Kumar

Journalist, media innovator, television personality.

Sashi Kumar is a journalist, media innovator and filmmaker who has significantly shaped Indian television and journalism education. Born in Kerala, he completed his post-graduation in history from Madras Christian College in 1975. In the late 1970s, he became one of the earliest English newscasters on Doordarshan, later gaining recognition as an anchor, producer, and director of pioneering television programs like ‘Money Matters’, ‘Tana Bana’, and ‘Jan Manch’. During the 1980s, he produced acclaimed documentaries on global and South Asian conflicts, including the collapse of the Berlin Wall and the Sri Lankan civil war, and served as The Hindu’s first West Asia Correspondent, covering key events like the Iran-Iraq war.

In 1992, Sashi Kumar founded Asianet, India’s first regional-language satellite TV channel, which catered to Malayalam-speaking audiences and set a benchmark in independent media. He later established the Media Development Foundation and the Asian College of Journalism (ACJ) in Chennai, a premier institution for journalism studies in South Asia. Sashi Kumar also co-founded Asiaville, a digital-first multilingual platform aiming to deliver cutting-edge journalism and engaging content in regional languages, blending traditional reporting with modern storytelling techniques.

Beyond journalism, Sashi Kumar has explored acting in Malayalam cinema. He played significant roles in films like Loudspeaker (2009), Balyakalasakhi (2014), and Iniyum Marichittillatha Nammal. He also appeared in Love 24×7 (2015).

Sashi Kumar also directed the Hindi feature film, Kaya Taran (2004), based on the anti-Sikh riots of 1984 and the Gujarat riots of 2002, which won the G. Aravindan Award for Best Debut Filmmaker. His contributions to media, education, and cinema have left an enduring legacy, cementing his place as a pioneer in Indian journalism and cultural discourse.

ശശി കുമാർ

മാധ്യമപ്രവർത്തകൻ, മാദ്ധ്യമസംരംഭകൻ, ടെലിവിഷൻ അവതാരകൻ.

ഇന്ത്യൻ മാധ്യമപ്രവർത്തനമേഖലയിലെ അതികായരിൽ ഒരാളാണ് ശശി കുമാർ. മാധ്യമപ്രവർത്തകൻ, എന്നതിനു പുറമെ അദ്ധ്യാപകൻ, ഡോക്യുമെന്ററി സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭയാണ് ഇദ്ദേഹം. ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്തെയും മാധ്യമപഠനത്തെയും ആധുനികവൽക്കരിക്കുന്നതിൽ ശശി കുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

കേരളത്തിൽ ജനിച്ച ശശി കുമാർ 1975-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന്  ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടി. എഴുപതുകളിൽ ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താവതാരകരിൽ ഒരാളായി മാറിയ അദ്ദേഹം പിന്നീട് ‘മണി മാറ്റേഴ്സ്’, ‘താന ബാന’, ‘ജൻ മഞ്ച്’ മുതലായ പ്രമുഖ ടെലിവിഷൻ പരിപാടികളുടെ അവതാരകനും നിർമ്മാതാവുമായി പ്രവർത്തിച്ചു. ബെർലിൻ മതിലിന്റെ തകർച്ച, ശ്രീലങ്കൻ ആഭ്യന്തരയുദ്ധം തുടങ്ങിയ ആഗോള വിഷയങ്ങളെക്കുറിച്ച് വിഖ്യാതമായ ഡോക്യുമെന്ററികൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ദി ഹിന്ദുവിന്റെ ആദ്യത്തെ വെസ്റ്റ് ഏഷ്യൻ ലേഖകനായിരിക്കെ ഇറാൻ-ഇറാഖ് യുദ്ധം ഉൾപ്പെടെയുള്ള നിർണായകവിഷയങ്ങൾ പലതും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.  

1992 ൽ ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികഭാഷാ ഉപഗ്രഹ ടിവി ചാനലായ ഏഷ്യനെറ്റ് സ്ഥാപിച്ചു. പീന്നീട് അദ്ദേഹം ചെന്നെയിൽ മാധ്യമവികസന ഫൗണ്ടേഷനും മാധ്യമപഠനത്തിനു ദക്ഷിണേഷ്യയിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യൻ കോളേജ് ഓഫ് ജേർണലിസവും (എ.സി.ജെ) സ്ഥാപിച്ചു. സാമ്പ്രദായിക റിപ്പോർട്ടിങ്ങിനെ നൂതന ആശയങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് പ്രാദേശികഭാഷകളിൽ ആകർഷകമായ മാധ്യമപ്രവർത്തനം കാഴ്ചവയ്ക്കാക്കാൻ ഉദ്ദേശിച്ച് ശശികുമാർ സഹസ്ഥാപകനായി ഏഷ്യാവിൽ എന്ന ഡിജിറ്റൽ-ബഹുഭാഷാ പ്ലാറ്റ്ഫോമും അദ്ദേഹം  രൂപീകരിച്ചിട്ടുണ്ട്. 

മാധ്യമപ്രവർത്തനത്തിനു പുറമെ മലയാളസിനിമയിലെ അഭിനേതാവ് എന്ന നിലയിലും ശശി കുമാർ തിളങ്ങിയിട്ടുണ്ട്. ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980), ‘ലൗഡ്സ്പീക്കർ’ (2009), ‘ബാല്യകാലസഖി’ (2014), ‘ലവ് 24×7’ (2015) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 

1984 ലെ സിഖ് വിരുദ്ധ കലാപവും 2002 ലെ ഗുജറാത്ത് കലാപവും പ്രമേയമാക്കിയ ‘കായ തരൺ’ (2004) എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ജി അരവിന്ദൻ അവാർഡ്  ശശി കുമാറിന് ലഭിച്ചു. 

കൈവച്ച മേഖലകളിലെല്ലാം നൂറുമേനി വിളയിച്ച് ദൃശ്യമാധ്യമരംഗത്തും മാധ്യമപഠനരംഗത്തും ചലച്ചിത്ര രംഗത്തും  അതുല്യമായ സ്ഥാനം  ഇദ്ദേഹം നേടിയിട്ടുണ്ട്.