Shahina K. K.
Journalist, writer, feminist.
Shahina K.K. is a distinguished journalist recognised for her fearless reporting on issues such as gender, human rights, and marginalized communities. In 2023, she received the prestigious International Press Freedom Award from the Committee to Protect Journalists (CPJ), becoming only the fourth Indian to achieve this global recognition. She was also honored with the Chameli Devi Jain Award for Outstanding Women Mediapersons in 2011.
Shahina has contributed to prominent platforms like The Washington Post and is known for her investigative work that challenges institutional narratives. Her 2010 expose on fabricated evidence in the Bengaluru bomb blasts case not only drew widespread attention but also led to her being charged under the Unlawful Activities (Prevention) Act (UAPA), making her one of the few journalists in India to face such charges.
Undeterred, Shahina has consistently brought the voices of the underrepresented to the forefront, advocating for gender equality and social justice. Frequently referenced by mainstream media, Shahina continues to set a powerful example of resilience and integrity in journalism.
ഷാഹിന കെ. കെ.
മാധ്യമപ്രവർത്തക, എഴുത്തുകാരി, സ്ത്രീവാദപ്രവർത്തക.
ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ഇന്ത്യൻ മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ് ഷാഹിന കെ കെ. തെഹൽക്കയടക്കമുള്ള പ്രമുഖ മാധ്യമങ്ങൾക്കൊപ്പം പ്രവർത്തിച്ച ഷാഹിനയുടെ ലേഖനങ്ങളും റിപ്പോർട്ടുകളും ദ വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് ഷാഹിന.
ബംഗളൂരു സ്ഫോടനക്കേസിൽ സാക്ഷികളുടെ മൊഴിമാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് 2010-ൽ ഷാഹിനയ്ക്കെതിരെ കർണാടക പോലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ഭീകരവിരുദ്ധ കുറ്റം ചുമത്തപ്പെട്ട രാജ്യത്തെ ചുരുക്കം ചില മാധ്യമ പ്രവർത്തകരിൽ ഒരാൾ കൂടിയാണ് ഷാഹിന. 2023-ൽ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സിന്റെ (സിപിജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം ഷാഹിനയ്ക്ക് ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മലയാളിയും നാലാമത്തെ ഇന്ത്യക്കാരിയുമാണ് അവർ. 2010ൽ മികച്ച വനിതാ മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ പുരസ്കാരവും അവർക്ക് ലഭിച്ചു.
മനുഷ്യാവകാശം, ലിംഗസമത്വം, സാമുഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ നിരന്തരമായ ഇടപെടലും റിപ്പോർട്ടിങ്ങും നടത്തുന്ന ഷാഹിന സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാദ്ധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്നു.