Bipin Chandran

Bipin Chandran

Script writer, novelist, film critic.

Bipin Chandran is a renowned screenwriter and author known for his significant contributions to the success of several superhit Malayalam films through his captivating stories, scripts, and dialogues.  He has also penned notable books and articles on cinema, gaining acclaim for his insightful perspectives.

Born in Ponkunnam, Kottayam district, Bipin, after completing his school education, went on to obtain a postgraduate degree in Malayalam literature along with a professional degree in teaching.

He made his active entry into cinema through the film ‘Daddy Cool’. Bipin wrote the script and dialogues for films like ‘Best Actor’, ‘1983’, and ‘Pavada’, as well as the dialogues for ‘Daddy Cool’, ‘King Liar’, ‘Samsaram Arogyathinu Haanikaram’, and ‘Buddy’. 

His achievements include the Kerala State Film Award for Film Writing, the Ala Award for Film Literature, the Indywood Language Award, and the State Education Department’s Literary Award.

Some of his significant books include ‘Ormayundo Ee Mukham – Malayali Marakkatha Cinema Dialogues’, ‘Irattachanku, Mammootty: Kazhchayum Vayanayum’, ‘Best Actor’ (screenplay), ‘Kappithante Bharya’, ‘Mahanadan’, ‘Chitrajeevithangal’, ‘Armadachandran’, and ‘Chandrahasam’.

Bipin has also translated several books. Currently, he serves as a Malayalam teacher in the Government Higher Secondary Department.

ബിപിൻ ചന്ദ്രൻ

തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സിനിമാനിരൂപകൻ.  

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമാണ് ബിപിൻ ചന്ദ്രൻ. പല സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിട്ടുള്ള ഇദ്ദേഹം  സിനിമയെക്കുറിച്ചുള്ള ശ്രദ്ധേയമായ  പല പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയാണ്. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം  അധ്യാപനത്തിൽ ബിരുദവും നേടിയിട്ടുണ്ട്. 

‘ഡാഡി കൂളി’ ലൂടെയാണ് സിനിമയിൽ സജീവമായത്. ‘ബെസ്റ്റ് ആക്ടർ’, ‘1983’, ‘പാവാട’ എന്നീ സിനിമകളുടെ തിരക്കഥയും സംഭാഷണവും ‘ഡാഡി കൂൾ’, ‘കിംഗ് ലയർ’, ‘സംസാരം ആരോഗ്യത്തിന് ഹാനികരം’, ‘ബഡ്ഡി’ എന്നിവയുടെ സംഭാഷണവും രചിച്ചു. ചലച്ചിത്രലേഖനത്തിനുള്ള സംസ്ഥാന അവാർഡ്, ചലച്ചിത്രഗ്രന്ഥത്തിനുള്ള അല അവാർഡ്, ഇൻഡിവുഡ് ഭാഷാപുരസ്‌കാരം, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സാഹിത്യപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ‘ഓർമയുണ്ടോ ഈ മുഖം- മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ’, ‘ഇരട്ടച്ചങ്ക്, മമ്മൂട്ടി: കാഴ്‌ചയും വായനയും’, ‘ബെസ്റ്റ് ആക്ടർ ‘(തിരക്കഥ), ‘കപ്പിത്താന്റെ ഭാര്യ’, ‘മഹാനടൻ’, ‘ചിത്രജീവിതങ്ങൾ’, ‘അർമാദചന്ദ്രൻ’, ‘ചന്ദ്രഹാസം’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. വിവർത്തനകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇപ്പോൾ സർക്കാർ ഹയർ സെക്കൻഡറി വകുപ്പിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.