N. E. Sudheer
Writer, columnist, cultural critic.
N. E. Sudheer, born in 1967 in Kannur, Kerala, is a writer and interviewer with decades of experience in literature, politics, and culture. He regularly contributes to Malayalam periodicals, focusing on literary reviews, social issues, and political commentary. Sudheer is known for his secular outlook and in his own words he lives without thoughts of caste, religion,or God.
Sudheer’s interviews during literature festivals in Kerala are well-attended and widely appreciated. His interview series Vagvicharam features conversations with figures like Sarah Joseph, Manu S. Pillai, and Sethu, showcasing his skill in extracting nuanced perspectives and fostering meaningful discussions. Sudheer is also the author of Namboodiri Innale, a comprehensive dialogue with the celebrated artist Namboodiri, offering an intimate look into his life and featuring a curated collection of his illustrations. Through his writing and interviews, Sudheer continues to contribute to discussions on culture and society.
എൻ. ഇ. സുധീർ
എഴുത്തുകാരൻ, കോളമിസ്റ്റ്, സാംസ്കാരിക വിമർശകൻ.
മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്കാരിക വിമർശകനും രാഷ്ട്രീയനിരീക്ഷകനുമാണ് എൻ. ഇ. സുധീർ. നമ്മുടെ സാംസ്കാരിക സാഹിത്യമേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി അദ്ദേഹം നടത്തിയിട്ടുള്ള നിരവധി അഭിമുഖങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്. മതേതര ജനാധിപത്യമൂല്യങ്ങൾ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും പുതു തലമുറയടക്കമുള്ള വായനാസമൂഹം ഹൃദയത്തോട് ചേർത്തിട്ടുള്ളവയാണ്.
കേരളത്തിലെ സാംസ്കാരികവേദികളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളും അഭിമുഖങ്ങളും വലിയ ചലനം സൃഷ്ടിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട് . ദി ക്യൂവിലെ ‘വാഗ്‌വിചാരം’ എന്ന അഭിമുഖപരമ്പരയിൽ സാറാ ജോസഫ്, മനു എസ്. പിള്ള, സേതു, ഋഷിരാജ് സിങ്, ചിത്രകാരൻ നമ്പൂതിരി തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രമുഖരായ പല എഴുത്തുകാരുമായി ഇദ്ദേഹം നടത്തിയ സംഭാഷണങ്ങൾ എടുത്തുപറയേണ്ടവയാണ്.
പ്രശസ്ത ചിത്രകാരൻ നമ്പൂതിരിയുമായി എൻ. ഇ. സുധീർ നടത്തിയ സുദീർഘമായ അഭിമുഖസംഭാഷണം ‘നമ്പൂതിരി ഇന്നലെ’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നമ്പൂതിരിയുടെ ജീവിതവും കലയും മനോഹരമായി സന്നിവേശിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിൽ നമ്പൂതിരിയുടെ പ്രസിദ്ധമായ പല ചിത്രങ്ങളും എടുത്തുചേർത്തിട്ടുണ്ട്.
നമ്മുടെ സംസ്കാരത്തോടും സമൂഹത്തോടും നിരന്തരമായ ആശയവിനിമയം നടത്തുന്ന സംവാദകൻ എന്നതാണ് എൻ. ഇ. സുധീറിനെ നമ്മുടെ സാംസ്കാരികലോകത്ത് വ്യത്യസ്തനാക്കുന്നത്.