U.K. Kumaran
Novelist, short story writer, journalist.
U. K. Kumaran is a celebrated Malayalam novelist, short story writer, and journalist. He was born in Payyoli, Kozhikode. His literary journey began at the age of 17 with the short story ‘Chalanam’. His first novel, ‘Valayam’, written during his college days, gained widespread attention. Over the years, he has penned numerous works, including novels like ‘Thakshankunnu Swaroopam’, ‘Mulappaal’, ‘Aasakthi’, and ‘Kananullathalla Kazhchakkal’. His short story collections, such as ‘Policukarante Pennmakkal’, ‘Puthiya Irippidangal’, and ‘Paavam Kallan’, are highly regarded for their depth and storytelling.
Kumaran has been honored with several prestigious awards for his literary contributions. He won the Kerala Sahitya Akademi Award in 2011 for his short story collection ‘Policukarante Pennmakkal’. His novel ‘Thakshankunnu Swaroopam’ earned the Vaikom Chandrasekharan Nair Award (2012), the Cherukad Award (2014), and the Vayalar Award (2016). He has also received other accolades, including the S. K. Pottekkatt Award, Appan Thampuran Puraskaram, and the Thoppil Ravi Award.
Apart from writing, Kumaran has made significant contributions to journalism and literary administration. He has held roles such as Vice-Chairman of the Kerala Sahitya Akademi, State Vice-President of the Kerala Journalists Union, and Chairman of the O. V. Vijayan Smaraka Samithi. Beginning his career as an assistant editor with Veekshanam Weekly, he later became the Chief of Kerala Kaumudi’s Kozhikode unit. His multifaceted career is a testament to his dedication to enriching Malayalam literature and journalism.
യു. കെ. കുമാരൻ
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ.
മലയാളത്തിലെ പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് യു. കെ. കുമാരൻ. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ച യു. കെ. കുമാരൻ പതിനേഴാം വയസിൽ ‘ചലനം’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചുകൊണ്ടാണ് തന്റെ സാഹിത്യജീവിതം ആരംഭിച്ചത്. കോളേജ് പഠനകാലത്ത് എഴുതിയ ‘വലയം’ എന്ന ആദ്യ കൃതി തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ‘തക്ഷംകുന്ന് സ്വരൂപം’, ‘മുലപ്പാൽ’, ‘ആസക്തി’, ‘കാണുന്നതല്ല കാഴ്ചകൾ’ തുടങ്ങിയ നിരവധി നോവലുകളും ‘പോലീസുകാരന്റെ പെൺമക്കൾ’, ‘പുതിയ ഇരിപ്പിടങ്ങൾ’, ‘പാവം കള്ളൻ’ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
സാഹിത്യസംഭാവനകൾക്ക് നിരവധി അംഗീകാരങ്ങൾ യു.കെ. കുമാരന് ലഭിച്ചിട്ടുണ്ട്. 2011-ൽ ‘പോലീസുകാരന്റെ പെൺമക്കൾ’ എന്ന ചെറുകഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ‘തക്ഷംകുന്ന് സ്വരൂപം’ എന്ന നോവലിന് വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം (2012), ചെറുകാട് പുരസ്കാരം (2014), വയലാർ പുരസ്കാരം (2016) എന്നിവ ലഭിച്ചു. എസ്. കെ. പൊറ്റെക്കാട്ട് അവാർഡ്, അപ്പൻ തമ്പുരാൻ പുരസ്കാരം, തോപ്പിൽ രവി അവാർഡ് എന്നീ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
പത്രപ്രവർത്തനരംഗത്തും ഏറെക്കാലം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം . കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർമാനായും കേരള ജേർണലിസ്റ്റ് യൂണിയന്റെ സംസ്ഥാന ഉപാധ്യക്ഷനായും ഒ. വി. വിജയൻ സ്മാരക സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. വീക്ഷണം വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന അദ്ദേഹം പിന്നീട് കേരള കൗമുദിയുടെ കോഴിക്കോട് യൂണിറ്റിന്റെ ചീഫ് ആയി പ്രവർത്തിച്ചു.