K. P. Ramanunni
Writer, novelist, orator.
K. P. Ramanunni is a prominent senior writer in Malayalam literature. He took voluntary retirement from his position as Assistant Manager at the State Bank of India at the age of 42 to focus more on literary and cultural pursuits. He has served as the editor of Madhyamam weekly and as the administrator of the Thunchan Memorial Trust. Currently, he is an Adjunct Professor at Malayalam University.
Ramanunni has received several prestigious awards, including the Kendra Sahitya Akademi Award, Kerala Sahitya Akademi Award, Vayalar Award, Bharatiya Bhasha Parishad Award, and the Asghar Ali Engineer Award.
His notable works include ‘Vidhathavinte Chiri’, ‘Jaathi Chodhikkuka’, ‘Charama Varshikam’, ‘Sufi Paranja Katha’, ‘Daivathinte Pusthakam’, ‘Jeevithathinte Pusthakam’, ‘Prakasham Parathunna Aankutti’, and ‘Thanthapparatheyyam.’
His acclaimed novel ‘Sufi Paranja Katha’ has been translated into English, French, Arabic, Hindi, Bengali, Tamil, Telugu, Kannada, Konkani, and Maithili. Renowned filmmaker Priyanandan adapted it into a movie of the same name. His novel ‘Jeevithathinte Pusthakam’, set against the backdrop of the lives of people living in a fishing community near Kanhangad, won the Vayalar Award in 2011. The short story ‘Charama Varshikam’ was published in English as ‘Death Anniversary’ by Oxford University Press.
Ramanunni’s work ‘Daivathinte Pusthakam’, which presents a comprehensive depiction of the life of Prophet Muhammad, garnered significant attention. He often represents the Malayalam language at national and international seminars.
കെ. പി. രാമനുണ്ണി
കഥാകൃത്ത്, നോവലിസ്റ്റ്, പ്രഭാഷകൻ.
സങ്കുചിതമായ മത-ജാതിബോധങ്ങൾക്കപ്പുറം മാനവസാഹോദര്യത്തിന്റെയും മനുഷ്യനന്മയുടെയും ഉദാത്തതലങ്ങളെ എഴുത്തിലേക്ക് കൊണ്ടുവന്ന, മലയാളസാഹിത്യത്തിൽ അഞ്ചു പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നിൽക്കുന്ന എഴുത്തുകാരനാണ് കെ പി രാമനുണ്ണി.
സാഹിത്യ-സാംസ്ക്കാരിക മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി നാല്‍പത്തിരണ്ടാം വയസ്സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് മാനേജര്‍ പദവിയില്‍ നിന്ന് വിരമിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ, തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ എന്നീ പദവികൾ വഹിച്ചു. ഇപ്പോൾ മലയാളം സർവകലാശാലയിൽ അഡ്ജങ്റ്റ് പ്രൊഫസർ.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത് അവാര്‍ഡ്, അസ്ഗര്‍ അലി എഞ്ചിനീയര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘വിധാതാവിൻ്റെ ചിരി’, ‘ജാതി ചോദിക്കുക’, ‘ചരമവാർഷികം’, ‘സൂഫി പറഞ്ഞ കഥ’, ‘ദൈവത്തിന്റെ പുസ്തകം’, ‘ജീവിതത്തിൻ്റെ പുസ്തകം’, ‘പ്രകാശം പരത്തുന്ന ആൺകുട്ടി’. ‘തന്തപ്പറത്തെയ്യം’ എന്നിവ പ്രധാന കൃതികൾ. ‘സൂഫി പറഞ്ഞ കഥ’ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, കൊങ്കണി, മൈഥിലി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. കാഞ്ഞങ്ങാടിന് സമീപമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തിൽ രചിച്ച ‘ജീവിതത്തിന്റെ പുസ്തക’ത്തിനാണ് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചത്. ‘ചരമവാർഷികം ‘ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ‘ഡെത്ത് ആനുവേഴ്സറി’ എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കി.
പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം പൂര്‍ണ്ണമായി ആവിഷ്ക്കരിച്ച ‘ദൈവത്തിന്റെ പുസ്തകം’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളഭാഷയെ പ്രതിനിധീകരിച്ച് നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.