Murugan Kattakada
Poet, lyricist, singer.
Murukan Kattakada is a beloved Malayalam poet and lyricist known for his heartfelt verses and powerful recitations. Born in Kuchappuram, Kattakada, in Thiruvananthapuram, he rose to fame because of his unique style of writing and reciting. This has earned him a large following, especially from the younger generation.
His poem ‘Kannada’ brought him widespread recognition, becoming so popular that it went into a second edition within weeks. His works, including ‘Kannada’, ‘Baghdad’, ‘Renuka’, ‘Oru Nathoon Paattu’, ‘Rakthasakshi’, and ‘Paka’ , have touched the hearts of many. Murukan has also contributed lyrics to films like ‘Orunaal Varum’, ‘Parayaan Marannathu’, ‘Bhagavan’, ‘Chattambinaadu’, and ‘Rathinirvedam’, blending poetic depth with cinematic melody.
Murukan pursued his education at Kattakada Christian College and University College, Thiruvananthapuram, completing his MPhil from the University of Kerala. After years as a teacher, he took on leadership roles, including heading the Kerala Government’s ‘Victers Educational Channel’ and serving as the State Academic Coordinator for the General Education Protection Mission.
He pioneered Malayalam’s first ‘mega poetry stage show,’ a unique audiovisual performance, and reached wider audiences through television as the host of ‘Ellarum Chollanu’ on Doordarshan and as a judge on Kairali’s ‘Maambazham Kavitha’.
Murukan has received many honors, including the Mullanezhi Award, Vayalar Samskarika Vedi Award, Asianet Best Lyricist Award, and the UAE Government’s Golden Visa for his contributions to Malayalam poetry.
Currently, he serves as the Director of the Malayalam Mission under the Department of Culture, Government of Kerala.
മുരുകൻ കാട്ടാക്കട
കവി, ഗാനരചയിതാവ്, ഗായകൻ.
മലയാളത്തിലെ ജനപ്രിയ കവിയും ഗാനരചയിതാവുമാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കടയിൽ ജനനം. ‘ഉണരാത്ത പത്മതീർഥങ്ങൾ‘ കണ്ണട’, ‘രേണുക’, ‘ബാഗ്ദാദ്, ‘രക്തസാക്ഷി’, ‘പക‘ എന്നീ കവിതകളുടെ ആലാപനവൈഭവത്താൽ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകൻ കാട്ടാക്കട. അദ്ദേഹത്തിന്റെ കവിതകളും ആലാപനരീതിയും യുവജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ‘ഒരുനാൾവരും’, ‘പറയാൻ മറന്നത്’, ‘ഭഗവാൻ’, ‘ചട്ടമ്പിനാട്’, ‘രതിനിർവ്വേദം’ തുടങ്ങിയ സിനിമകൾക്ക് ഗാനരചനയും നിർവ്വഹിച്ചു.
കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ നേടി. ദീർഘകാലം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം കേരള സർക്കാർ വിക്‌ടേഴ്‌സ് വിദ്യാഭ്യാസചാനലിന്റെ മേധാവിയായും പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ സംസ്ഥാന അക്കാദമിക് കോർഡിനേറ്ററായിരുന്നു. ദൂരദർശൻ ചാനലിൽ ‘എല്ലാരും ചൊല്ലണ്’ എന്ന പരിപാടിയുടെ അവതാരകനായും കൈരളി ചാനൽ ‘മാമ്പഴം കവിത’ റിയാലിറ്റി ഷോയുടെ വിധികർത്താവായും പ്രവർത്തിച്ചിരുന്നു. കവിതയുടെ ദൃശ്യ-ശ്രാവ്യ സാധ്യതകളെ കണ്ടെത്തി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള മലയാളത്തിലെ ആദ്യത്തെ “മെഗാ പോയട്രി സ്റ്റേജ്ഷോ ” ചെയ്തു.
മുല്ലനേഴി പുരസ്കാരം, കുവൈറ്റ് കലാ പുരസ്കാരം, വയലാർ സാംസ്കാരികവേദി പുരസ്കാരം, ഇ വി കൃഷ്ണപിള്ള പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് അവാർഡ്, സൂര്യ ടി വി അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്കാരം, ജെ സി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കവിതയുടെ ജനകീയ പ്രചാരണത്തിന് നൽകിയ സംഭാവനയെ മാനിച്ച് യു എ ഇ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു. ഇപ്പോൾ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.