Rahul Bhatia
Author, investigative journalist, political observer.
Rahul Bhatia is an award-winning journalist and author known for profiles of power brokers and investigations of systems. His book ‘The Identity Project: The Unmaking of a Democracy’ critically examines India’s turn toward authoritarianism.
He is a True Story Award winner and Harvard Radcliffe Institute fellow, and has written for The Caravan, The Guardian, The New Yorker, and Reuters. His investigative work highlights themes of identity, accountability and technology’s impact on governance. Rahul Bhatia co-founded the Peepli Project, mentors writers at South Asia Speaks, and has received the Ramnath Goenka and Red Ink awards for his journalism.
രാഹുൽ ഭാട്ടിയ
എഴുത്തുകാരൻ, അന്വേഷണാത്മക പത്രപ്രവർത്തകൻ, രാഷ്ട്രീയനിരീക്ഷകൻ.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് രാഹുൽ ഭാട്ടിയ. അധികാരദല്ലാളുമാരുടെ പ്രൊഫൈലുകളും ഭരണ സംവിധാനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണാത്മക റിപ്പോർട്ടുകളും ഭാട്ടിയയെ വേറിട്ടു നിർത്തുന്നു.
അദ്ദേഹത്തിന്റെ ‘ദി ഐഡന്റിറ്റി പ്രോജക്ട്: ദി അൺമേക്കിംഗ് ഓഫ് എ ഡെമോക്രസി’ എന്ന പുസ്തകം സ്വേച്ഛാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ പോക്കിനെ വിമർശനാ മാത്മകമായി വിലയിരുത്തുന്നതാണ്. ട്രൂ സ്റ്റോറി അവാർഡ് ജേതാവും ഹാർവാർഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോയുമായ ഭാട്ടിയ ദി കാരവൻ, ദി ഗാർഡിയൻ, ദി ന്യൂയോർക്കർ, റോയിട്ടേർസ് എന്നീ മാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
ഭരണസംവിധാനങ്ങളുടെ സ്വത്വം, വിശ്വാസ്യത, ഭരണരംഗത്തെ സാങ്കേതികവിദ്യയുടെ സ്വാധീനം എന്നിവയാണ് പ്രധാനമായും അദ്ദേഹത്തിൻ്റെ അന്വേഷണാത്മക റിപ്പോർട്ടുകളിൽ പ്രതിപാദ്യമാകുന്നത്. പീപ്ലി പ്രോജക്റ്റിന്റെ സഹസ്ഥാപകനായ രാഹുൽ, സൗത്ത് ഏഷ്യാ സ്പീക്സിലെ മെന്റർമാരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. മാധ്യമപ്രവർത്തന മികവിന് രാംനാഥ് ഗോയങ്ക, റെഡ് ഇങ്ക് എന്നീ അവാർഡുകൾ രാഹുൽ ഭാട്ടിയ നേടിയിട്ടുണ്ട്.