Sabin Iqbal
Writer, journalist, literary curator.
Sabin Iqbal, a journalist-turned-literary curator, is the author of the critically acclaimed novels ‘The Cliffhangers’ and ‘Shamal Days’.
He curates the Mathrubhumi International Festival of Letters, one of South Asia’s premier literary festivals, and previously served as Festival Director of the Alliance Literature Festival at Alliance University, Bangalore. A former Editorial Director of the Kochi-Muziris Biennale, Sabin has held editorial roles with prominent publications including Outlook, Tehelka, Business India, The Gulf Today, and Sports Today. His upcoming novels, ‘Tales from Qabristan’ and ‘A Calamitous Afternoon’, are slated for release soon.
സബിൻ ഇഖ്ബാൽ
എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാഹിത്യോത്സവ ക്യുറേറ്റർ.
പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാഹിത്യോത്സവങ്ങളുടെ ക്യുറേറ്ററുമാണ് സബിൻ ഇഖ്ബാൽ. ‘ദി ക്ലിഫ്‌ഹാംഗേഴ്‌സ്’ (അലെഫ്), ‘ഷമാൽ ഡേയ്‌സ്’ (ഹാർപ്പർ കോളിൻസ്) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മാതൃഭൂമി ഇന്റർനാഷ്നൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിന്റെ ക്യുറേറ്ററാണ് സബിൻ. ഇന്ത്യയിലും വിദേശത്തും പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ ബാംഗ്ലൂർ അലയൻസ് യൂണിവേഴ്സിറ്റിയുടെ അലയൻസ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. കൊച്ചി മുസിരിസ് ബിനാലേയുടെ എഡിറ്റോറിയൽ ഡയറക്ടറായിരുന്നു. ഔട്ട്ലുക്ക്, തെഹൽക്ക, ബിസിനസ് ഇന്ത്യ, ദി ഗൾഫ് ടുഡേ, സ്പോർട്സ് ടുഡേ എന്നീ പ്രസിദ്ധീകരണങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ‘ടെയിൽസ് ഫ്രം ഖബ്രിസ്ഥാൻ’ (പെൻഗ്വിൻ റാൻഡം ഹൗസ്), ‘എ കാലമിറ്റസ് ആഫ്റ്റർനൂൺ’ (വെസ്റ്റ്‌ലാൻഡ്) എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന നോവലുകൾ.