Neha Dixit

Neha Dixit

Investigative journalist, author, truth-seeker.

Neha Dixit is an independent journalist and author based in New Delhi.   She has covered a wide array of topics including politics, gender, and social justice for 17 years, with a particular focus on long-form, narrative-driven, and investigative pieces. Neha reports for Al Jazeera, The Washington Post, Caravan, The Wire and other notable publications.

Throughout her career, Neha has investigated and exposed numerous human rights violations, including extrajudicial killings by police, hate crimes, human trafficking involving Sangh organizations, clinical trials conducted on marginalized communities by big pharmaceutical companies, and sectarian majoritarian violence in South Asia. In addition to her investigative work, she has also written political profiles and examined the intersections of labor under majoritarian governments.

Neha’s journalistic excellence has earned her over a dozen prestigious national and international awards. These include the ‘International Press Freedom Award’ (2019) from the Committee to Protect Journalists, the ‘Chameli Devi Jain Award for Outstanding Woman Journalist’ (2017), and the ‘Lorenzo Natali Prize for Journalism’ (2011) from the European Commission. She has also contributed to several acclaimed nonfiction anthologies.

‘The Many Lives of Syeda X’ published by Juggernaut is her first full-length non-fiction book. It looks at the last 30 years of India through the eyes of a working-class, migrant Muslim woman in Delhi who becomes a part of the cheap female labour economy and takes up over 50 jobs in three decades without once getting paid a minimum wage. Researched for close to a decade, it is a portal to a messy world hidden away from elite Indians. It is the story of untold millions and a searing account of urban life in New India.

നേഹ ദീക്ഷിത്

അന്വേഷണാത്മക പത്രപ്രവർത്തക, എഴുത്തുകാരി, സത്യാന്വേഷി.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമാണ് നേഹ ദീക്ഷിത്. തെഹൽകയിൽ അന്വേഷണാത്മകപത്രപ്രവർത്തകയായി കരിയർ ആരംഭിച്ച നേഹ അൽ ജസീറ, ദി വാഷിംഗ്ടൺ പോസ്റ്റ്, കാരവൻ, ദി വയർ തുടങ്ങിയ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 17 വർഷത്തെ കരിയറിൽ  രാഷ്ട്രീയം, ലിംഗനീതി, സാമൂഹ്യനീതി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

പോലീസിന്റെ  അതിക്രമങ്ങളും കൊലപാതകങ്ങളും, വിദ്വേഷ കുറ്റകൃത്യങ്ങൾ, സംഘ സംഘടനകൾ ഉൾപ്പെട്ട മനുഷ്യക്കടത്ത്,  പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാ​ഗങ്ങൾക്കിടിയിൽ  വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നടത്തിയ ക്ലിനിക്കൽ ട്രയലുകൾ, ദക്ഷിണേഷ്യൻരാജ്യങ്ങളിൽ  ഭൂരിപക്ഷവിഭാഗക്കാർ നടത്തുന്ന  അതിക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി മനുഷ്യാവകാശലംഘനങ്ങൾ നേഹ അന്വേഷിക്കുകയും തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്. 

മാധ്യമമേഖലയിലെ മികവിന് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേഹയെ തേടിയെത്തിയിട്ടുണ്ട്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം അവാർഡ് (2019), മികച്ച വനിതാ ജേർണലിസ്റ്റിനുള്ള ചമേലി ദേവി ജെയിൻ അവാർഡ് (2017), യൂറോപ്യൻ കമ്മീഷനിൽ നിന്നുള്ള ലോറെൻസോ നടാലി പ്രൈസ് ഫോർ ജേർണലിസം (2011) എന്നീ പുരസ്കാരങ്ങൾ നേഹാ ദീക്ഷിതിന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തമായ പല ലേഖനസമാഹാരങ്ങളിലും നേഹാ ദീക്ഷിത്തിന്റെ  നിരവധി ലേഖനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 

ജഗ്ഗർനോട്ട് പ്രസിദ്ധീകരിച്ച ‘ദി മെനി ലൈവ്സ് ഓഫ് സയ്യിദ എക്സ്’ ആണ് അവരുടെ ആദ്യ പുസ്തകം. നഗരത്തിൽ ജീവിക്കുന്ന ദരിദ്ര-കുടിയേറ്റ-തൊഴിലാളിവർഗ വിഭാ​ഗത്തിൽപെട്ട ഒരു സ്ത്രീയുടെയും അവരുടെ കുടുംബത്തിന്റെയും കണ്ണിലൂടെ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളെ  അനാവരണം ചെയ്യാൻ നേഹാ ദീക്ഷിത്തിന് കഴിയുന്നുണ്ട്.