Anna M. M. Vetticad

​​Anna M. M. Vetticad

Film critic, author, social commentator.

Anna M.M. Vetticad is a prominent Indian journalist, feminist, social commentator and author of ‘The Adventures of an Intrepid Film Critic’. A profile by DailyO in 2017 described her as an ‘eminent film critic, known for her brilliant feminist sociocultural and political dissections of seemingly harmless cinematic extravaganzas’. 

Anna began her career in 1994 with India Today, followed by The Indian Express. She transitioned to television in 2005, serving as Entertainment Editor at Headlines Today (now India Today TV), where she hosted the interview show ‘Star Trek’. As an independent journalist since 2011, she’s been published by leading national and global platforms.

She runs the popular blog annavetticadgoes2themovies. 

Anna received the Ramnath Goenka Excellence in Journalism Award in 2015 for her ‘Film Fatale’ column series in The Hindu Business Line. The series included the widely cited article ‘The Rape of Avanthika’, which was the first to highlight the romanticisation of sexual violence in the blockbuster Baahubali. 

CNN-News18’s news portal IBN Live listed her among ‘30 witty, intelligent and incredibly fun Indian women to follow on Twitter’ in 2015.

Anna is an alumnus of Convent of Jesus and Mary School, Delhi, and Delhi University’s Jesus and Mary College where she was the Students’ Union President.

She is a postgraduate from the Indian Institute of Mass Communication, Delhi, where she won The Hindustan Times Award for academic excellence. In 2000-01, she won a Chevening Fellowship offered by the UK’s then Foreign and Commonwealth Office to mid-career journalists.  

She is an active member of the Network of Women in Media, India, and FIPRESCI-India, the India chapter of the International Federation of Film Critics. Anna has served on film festival juries, and is a sought-after public speaker on cinema and various socio-political concerns. 

She is a vocal advocate for women’s rights, minority rights and the representation of marginalised communities in entertainment.  

അന്ന എം.എം. വെട്ടിക്കാട് 

ചലച്ചിത്രനിരൂപക, എഴുത്തുകാരി, സാമൂഹ്യവിമർശക.

പ്രശസ്ത മാധ്യമപ്രവർത്തകയും ഫെമിനിസ്റ്റും സിനിമാനിരൂപകയുമാണ് അന്ന എം എം വെട്ടിക്കാട്. ‘ദ അഡ്വഞ്ചർസ് ഓഫ് എൻ ഇൻട്രെപിഡ് ഫിലിം ക്രിട്ടിക്ക്’  എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. 

1994 ൽ ഇന്ത്യ ടുഡേയിലും തുടർന്ന് ദി ഇന്ത്യൻ എക്സ്പ്രസിലുമാണ് അന്ന കരിയർ ആരംഭിച്ചത്. 2005 മുതൽ ദൃശ്യമാധ്യമങ്ങളിലെത്തി. ഹെഡ്ലൈൻസ് ടുഡേ  എന്റർടൈൻമെന്റ് എഡിറ്ററായും ‘സ്റ്റാർ ട്രെക്ക്’ എന്ന അഭിമുഖപരിപാടിയുടെ അവതാരകയായും പ്രവർത്തിച്ചു. 2011 മുതൽ സ്വതന്ത്രപത്രപ്രവർത്തകയായി  മാറിയ അന്നയുടെ ലേഖനങ്ങൾ പ്രമുഖ ദേശീയ- ആഗോള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

‘അന്ന വെട്ടിക്കാട് ഗോസ് ടു ദ മൂവീസ്’ എന്ന ബ്ലോഗ് ഏറെ ജനകീയമാണ്. 2015 ൽ ദി ഹിന്ദു ബിസിനസ് ലൈനിലെ ‘ഫിലിം ഫാറ്റൽ’ എന്ന കോളത്തിനു രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡ് ലഭിച്ചു. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബാഹുബലിയിൽ ലൈംഗികാതിക്രമത്തെ കാൽപ്പനികമായി  അവതരിപ്പിച്ചിരിക്കുന്നത്  ആദ്യമായി ചൂണ്ടിക്കാട്ടിയ, ഏറെ ചർച്ച ചെയ്യപ്പെട്ട ‘ദി റേപ് ഓഫ് അവന്തിക’ എന്ന ലേഖനം ഈ പരമ്പരയിലേതായിരുന്നു. സി. എൻ. എൻ.- ന്യൂസ് 18 ന്റെ ന്യൂസ് പോർട്ടലായ ഐ ബി എൻ ലൈവ് 2015 ൽ പുറത്തിറക്കിയ, ട്വിറ്ററിൽ പിന്തുടരേണ്ട ബുദ്ധിശാലികളും നർമ്മബോധമുള്ളവരുമായ 30 ഇന്ത്യൻ വനിതകളുടെ പട്ടികയിൽ അന്ന ഇടം നേടിയിട്ടുണ്ട്.

ഡൽഹി സർവകലാശാലയിലെ ജീസസ് ആൻഡ് മേരി കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയിരുന്നു. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനി   ബിരുദാനന്തര ബിരുദകാലത്ത് അക്കാദമിക മികവിനുള്ള ദി ഹിന്ദുസ്ഥാൻ ടൈംസ് അവാർഡ് ലഭിച്ചു. 2000-01 ൽ യു  കെയിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിൽ നിന്നും മാധ്യമപഠനത്തിനുള്ള   ഷെവനിങ്ങ് ഫെല്ലോഷിപ്പ് ലഭിച്ചു. 

നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ-ഇന്ത്യയുടെയും ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര ഫെഡറേഷന്റെ ഇന്ത്യൻ ഘടകമായ FIPRESCI-ഇന്ത്യയുടെയും സജീവ പ്രവർത്തകയാണ്.

സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയും പർശവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ വിനോദമേഖലയിലെ പ്രാതിനിധ്യത്തിനു വേണ്ടിയും അന്ന നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുന്നു.