A.S. Panneerselvan
Editor, teacher, author.
A.S. Panneerselvan served as the Readers’ Editor of The Hindu for nearly a decade, acting as an independent internal news ombudsman. In addition to his role as a regular columnist, he is a journalism educator and adjunct faculty at the renowned Asian College of Journalism, Chennai. He is a fellow at the Roja Muthiah Research Library and leads its Centre for the Study of the Public Sphere. Panneerselvan was a fellow in the Reuters Journalism Fellowship program at the University of Oxford in 1998.
He authored a comprehensive biography of M. Karunanidhi, published by Penguin Random House in 2021, with the Tamil version released in December 2022. His literary and journalistic contributions were recognized by the Government of Tamil Nadu with the G.U. Pope award. Additionally, he chaired the jury for the 2022 JCB Prize for Literature.
He has been involved with Panos South Asia since 2004, focusing on regional media development.
എ എസ് പന്നീർശെൽവൻ
എഡിറ്റർ, അധ്യാപകൻ, ഗ്രന്ഥകാരൻ.
പത്തുവർഷത്തോളം ദ ഹിന്ദുവിൽ റീഡേഴ്സ് എഡിറ്റർ സ്ഥാനം വഹിക്കുകയും വാർത്തകളുടെ ഓംബുഡ്സ്മാനായി പ്രവർത്തിക്കുകയും ചെയ്ത ജേർണലിസ്റ്റാണ് എ. എസ്. പന്നീർശെൽവൻ. കോളമിസ്റ്റ് എന്നതിന് പുറമേ ജേർണലിസം അദ്ധ്യാപകനും ചെന്നൈയിലെ പ്രശസ്തമായ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ അനുബന്ധ ഫാക്കൽറ്റിയുമാണ് പന്നീർശെൽവൻ. റോജ മുത്തയ്യ റിസർച്ച് ലൈബ്രറിയിലെ ഗവേഷകനായ അദ്ദേഹം സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ദി പബ്ലിക് സ്ഫിയറിന്റെ വകുപ്പധ്യക്ഷനാണ്. 1998-ൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ റോയിട്ടേഴ്സ് ജേണലിസം ഫെലോഷിപ്പ് പ്രോഗ്രാമിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2021-ൽ അദ്ദേഹം എഴുതിയ എം. കരുണാനിധിയുടെ ജീവചരിത്രം പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ചു. 2022 ഡിസംബറിൽ പുസ്തകത്തിന്റെ തമിഴ് പതിപ്പ് പുറത്തിറക്കുകയും ചെയ്തു.
സാഹിത്യത്തിനും പത്രപ്രവർത്തനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് അംഗീകാരം എന്ന നിലയിൽ തമിഴ്നാട് സർക്കാർ അദ്ദേഹത്തിന് ജി യു പോപ്പ് അവാർഡ് നൽകി ആദരിച്ചു. 2022 ലെ സാഹിത്യത്തിനുള്ള ജെസിബി പുരസ്കാര ജൂറിയുടെ അധ്യക്ഷനുമായിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2004 മുതൽ അദ്ദേഹം പാനോസ് സൌത്ത് ഏഷ്യയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.