Shyam Divan

Shyam Divan

Supreme Court lawyer, constitutional law expert, author.

Shyam Divan is a senior advocate and practices before the Supreme Court of India. His areas of practice cover constitutional law and most branches of civil litigation including banking, securities law, arbitration, administrative law, and environmental law.

In 2021 he received the International Privacy Champion Award from the Electronic Privacy Information Center for his role in a set of privacy protection cases.

He is the co-author of ‘Environmental Law and Policy in India: Cases and Materials’ (3rd Ed, Oxford, 2022) and has authored chapters on Public Interest Litigation in the Oxford Handbook of the Indian Constitution (2016) and on The Environment and the Constitution in the Oxford Handbook of Environmental and Natural Resources Law in India (2024).

Since November 2023, Mr. Divan serves as President, LAWASIA. He is Vice President, The Bar Association of India.

ശ്യാം ദിവാൻ

സുപ്രീം കോടതി അഭിഭാഷകൻ, ഭരണഘടനാവിദഗ്ധൻ, ഗ്രന്ഥകാരൻ.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ശ്യാം ദിവാൻ. ഭരണഘടനാ നിയമം, പരിസ്ഥിതി നിയമം, മനുഷ്യാവകാശം, ബാങ്കിംഗ്, സെക്യൂരിറ്റീസ് നിയമം, ആർബിട്രേഷൻ, അഡ്മിനിസ്ട്രേറ്റീവ് നിയമം തുടങ്ങിയ സിവിൽ വ്യവഹാരങ്ങളുടെ വിവിധ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.  

ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള മൗലികാവകാശമായി സ്വകാര്യതയെ സുപ്രീം കോടതി അംഗീകരിക്കുന്നതിന് ഇടയാക്കിയ സുപ്രധാനമായ  ‘സ്വകാര്യതയ്ക്കുള്ള അവകാശം’ (പുട്ടസ്വാമി VS യൂണിയൻ ഓഫ് ഇന്ത്യ) കേസിലെ പങ്കാളിത്തമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ നിർണായക വഴിത്തിരിവ്. സ്വകാര്യത സംരക്ഷണ കേസുകളിൽ നിർണായക പങ്ക് വഹിച്ചതിന് 2021-ൽ, ശ്യാം ദിവാന് ഇലക്ട്രോണിക് പ്രൈവസി ഇൻഫർമേഷൻ സെന്റർ, ‘ഇന്റർനാഷണൽ പ്രൈവസി ചാമ്പ്യൻ’ അവാർഡ് നൽകി ആദരിച്ചു. 

‘എൻവയോൺമെന്റൽ ലോ ആൻഡ് പോളിസി ഇൻ ഇന്ത്യ-കേസസ് ആന്റ് മെറ്റീരിയൽസ്’ എന്ന പുസ്തകത്തിന്റെ സഹ-ഗ്രന്ഥകാരനാണ് അദ്ദേഹം. ‘ദി ഓക്സ്ഫോർഡ് ഹാൻഡ്ബുക്ക് ഓഫ് ദി ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷനിൽ’ പൊതുതാൽപ്പര്യ വ്യവഹാരത്തെക്കുറിച്ചുള്ള ഭാഗം എഴുതിയത് ശ്യാം ദിവാനാണ്. ‘ഓക്സ്ഫോർഡ് ഹാൻഡ്ബുക്ക് ഓഫ് ദി എൺവയർമെന്റ് ആന്റ് നാച്വറൽ റിസോഴ്സസ് ലോ ഇൻ ഇന്ത്യ’യിൽ പരിസ്ഥിതിയും ഇന്ത്യൻ ഭരണഘടനയും എന്ന അദ്ധ്യായം എഴുതിയതും ഇദ്ദേഹമാണ്. നിയമപരമായ പ്രവർത്തനങ്ങൾക്ക് പുറമേ, ലോ ഏഷ്യയുടെ (LAWASIA) പ്രസിഡന്റായും ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായും ശ്യാം ദിവാൻ പ്രവർത്തിക്കുന്നു.