S. Saradakutty

S. Saradakutty 

Critic, feminist thinker, cultural commentator.

S. Saradakutty is a renowned Malayalam literary figure, social critic, and writer. She is known for her incisive feminist perspective on cultural, social, and political issues. She holds a PhD from Mahatma Gandhi University on the subject ‘Buddhist Philosophy in Poetry’. Saradakutty served as a Malayalam professor at Parumala Devaswom Board College. Some of her major works include ‘Pennu Kothiya Vakkukal’, ‘Pranayathadavukaran’, ‘Pennvinimayangal’, ‘Njaan Ningalkkethire Aakashatheyum Bhoomiyeyum Saakshyam Vakkunnu’, ‘Vicharam Vimarshanam Vishwasam’, and ‘Ivide Njaan Ennekkaannunnu’.

Saradakutty’s writing uniquely captures the essence of her times, reflecting her keen observations and self-reflective narratives. Through her diverse contributions, she has carved a significant place in Malayalam language and literature, with her work spanning across the realms of literature, cultural discourse, cinema, and film songs.

എസ്. ശാരദക്കുട്ടി

നിരൂപക, സ്ത്രീപക്ഷസംവാദക, സാംസ്കാരിക വിമർശക.  

മലയാളത്തിലെ പ്രശസ്ത സാഹിത്യ, സാമൂഹിക നിരൂപകയും എഴുത്തുകാരിയുമാണ് എസ്. ശാരദക്കുട്ടി. സാഹിത്യ, സാംസ്ക‌ാരിക, രാഷ്ട്രീയവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ശാരദക്കുട്ടി നമ്മുടെ സാംസ്കാരിക സാമൂഹ്യരംഗത്തെ സ്ത്രീപക്ഷത്തുനിന്ന് അപഗ്രഥിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ‘കവിതയിലെ ബുദ്ധദർശനം‘ എന്ന വിഷയത്തിൽ  പിഎച്ച്ഡി നേടി. പരുമല ദേവസ്വം ബോർഡ് കോളേജിൽ മലയാളം പ്രൊഫസറായിരുന്നു. ‘പെണ്ണു കൊത്തിയ വാക്കുകൾ’, ‘പ്രണയത്തടവുകാരൻ’, ‘പെൺവിനിമയങ്ങൾ’, ‘ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വയ്ക്കുന്നു’, ‘വിചാരം വിമർശം വിശ്വാസം’, ‘ഇവിടെ ഞാൻ എന്നെക്കാണുന്നു’ തുടങ്ങിയവ പ്രധാന കൃതികൾ.

താൻ ജീവിച്ച കാലത്തിൻ്റെ അടയാളങ്ങളെ വകതിരിവോടെ അവതരിപ്പിക്കുന്ന ഈ എഴുത്തുകാരി ആത്മവിചാരങ്ങൾക്കും സ്വയം വിചാരണകൾക്കും സ്വകീയമായ ഭാഷയും ശൈലിയും മെനഞ്ഞെടുക്കുന്നു. സാഹിത്യം, സാംസ്കാരികജീവിതം, സിനിമ, സിനിമാഗാനങ്ങൾ എന്നീ മേഖലകളിൽ ഉൾപ്പെടുത്താവുന്നതാണ് ശാരദക്കുട്ടിയുടെ രചനകൾ.