Rebecca Mathai

Rebecca Mathai

Civil servant, writer, novelist.

Rebecca Mathai is the Deputy Comptroller & Auditor General (Finance & Communication), Government of India. She grew up in Delhi, and is a yoga enthusiast and writer. After having lived in eleven cities over the course of more than three decades in the bureaucracy, she is currently editing her novel, the concept of which was a winning entry in the iWrite contest at the Jaipur Lit Fest 2020. 

Her work has appeared or is forthcoming in The Bombay Literary Magazine, Commonwealth adda, The Bangalore Review, Usawa, Kitaab, The Story Cabinet and in an anthology of The Written Circle called “Constellations”. 

An officer of the 1989 batch, she has spent 32 years in various positions in the Government of India. Her portfolio includes establishing three offices, including the Rs. 100 crore- International Centre for Environment Audit & Sustainable Development (iCED) at Jaipur.

റെബേക്ക മത്തായി

കേന്ദ്രസർക്കാർ ഉന്നത ഉദ്യോഗസ്ഥ, ചെറുകഥാകൃത്ത്,   നോവലിസ്റ്റ്.

ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (ഫിനാൻസ് ആന്റ് കമ്മ്യൂണിക്കേഷൻ) എന്ന നിലയിൽ സേവനമനുഷ്ഠിക്കുന്ന കേന്ദ്ര സർക്കാർ ഉദ്ദ്യോഗസ്ഥയാണ് റെബേക്ക മത്തായി. ദില്ലിയിൽ വളർന്ന റെബേക്ക സ്വന്തം കരിയറിനു പുറമെ യോഗ, എഴുത്ത് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്നു പതിറ്റാണ്ടിനിടെ പതിനൊന്നു നഗരങ്ങളിൽ ജീവിച്ച റെബേക്ക, ആ നഗരങ്ങളുടെ പശ്ചാത്തലത്തിൽ താനെഴുതിയ നോവലിന്റെ അവസാന മിനുക്കുപണികളിലാണ്. ജയ്പൂർ സാഹിത്യോത്സവത്തിലെ ഐറൈറ്റ് മൽസരത്തിൽ സമ്മാനിതമായ കഥാബീജത്തെ ഉപജീവിച്ചാണ് ഈ നോവൽ രചിച്ചിട്ടുള്ളത്. 

ദി ബോംബേ ലിറ്റററി മാഗസിനിലും കോമൺവെൽത്ത് അഡ്ഡ, ദി ബാംഗ്ലൂർ റിവ്യൂ, ഉസാവ, കിതാബ്, ദി സ്റ്റോറി കാബിനറ്റ് എന്നിവയിലും ദി റിട്ടൻ സർക്കിളിന്റെ കഥാസമാഹാരമായ കോൺസ്റ്റേലേഷൻസിലും റെബേക്കയുടെ എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  

1989 ബാച്ചിലെ ഓഫീസറായ റെബേക്ക ഇന്ത്യാ ഗവർമെന്റിനു കീഴിൽ പല തസ്തികകളിലായി മുപ്പത്തിരണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. ജയ്പൂരിലെ നൂറു കോടി മുതൽമുടക്കി നിർമ്മിച്ച ഇന്റർനാഷനൽ സെന്റർ ഫോർ എൺവയർമെന്റ് ഓഡിറ്റ് ആന്റ് ഡെവലപ്മെന്റ് ഈ മൂന്നിൽ ഉൾപ്പെടുന്നു. തന്റെ കർമ്മമേഖലയിലെന്നപോലെ എഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ട് പോവുകയാണ് ഈ സീനിയർ ഉന്നത ഉദ്യോഗസ്ഥ.