C. K. Janu
Political leader, social worker, tribal activist.
C. K. Janu is a tribal rights activist from the Adiya community in Mananthavady, Wayanad district. She is the leader of Adivasi Gothra Maha Sabha, a social movement that has been agitating since 2001 for redistribution of land to the landless tribal people in Kerala with their resounding slogan, ‘Right to live in the land one is born.’ Janu was the face of the sensational Muthanga agitation by adivasis to demand the land promised to them by the Kerala government.
Janu’s political stint began as a party worker in the CPM, which came to an end after she felt it betrayed the tribals. Years later, Janu’s political outfit Janadhipathya Rashtriya Sabha allied with the BJP, and contested the 2016 Kerala assembly polls from Sultan Bathery unsuccessfully.
Janu’s incredible journey of being Kerala’s first and only woman adivasi activist has been chronicled in the Malayalam book ‘Mother Forest: The Unfinished Story of C.K. Janu, where she speaks of her childhood, her life in the forest, and her politics.
സി. കെ. ജാനു
രാഷ്ട്രീയനേതാവ്, സാമൂഹ്യപ്രവർത്തക, സമരനായിക.
വയനാട് ജില്ലയിലെ ആദിവാസിജനവിഭാഗമായ അടിയസമുദായത്തിൽ നിന്നുള്ള ആദിവാസി അവകാശ പ്രവർത്തകയാണ് സി കെ ജാനു. ‘ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പുനർവിതരണം ചെയ്യുന്നതിനായി 2001 മുതൽ പ്രക്ഷോഭം നടത്തുന്ന സാമൂഹിക പ്രസ്ഥാനമായ ആദിവാസി ഗോത്രമഹാസഭയുടെ നേതാവാണ് അവർ. കേരള സർക്കാർ തങ്ങൾക്ക് വാഗ്ദാനം ചെയ്ത ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ആദിവാസികൾ നടത്തിയ മുത്തങ്ങസമരം നയിച്ചത് സി. കെ. ജാനുവാണ് .
സിപിഐഎം പാർട്ടി പ്രവർത്തകയായിട്ടാണ് ജാനുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.പിന്നീട് സിപിഐഎമ്മിൽ നിന്ന് അകന്നു. വർഷങ്ങൾക്കുശേഷം, ജാനു രൂപീകരിച്ച രാഷ്ട്രീയ സംഘടനയായ, ജനാധിപത്യ രാഷ്ട്രീയ സഭ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരിയിൽ നിന്ന് മത്സരിക്കുകയും ചെയ്തു. എങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞില്ല.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി ക്ഷേമത്തിനു വേണ്ടി മുറവിളികൂട്ടുകയും സമരങ്ങളെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്ത കേരളത്തിലെ ആദ്യ ആദിവാസി വനിതയായ ജാനുവിന്റ അവിശ്വസനീയമായ യാത്ര, ‘ജാനു’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജാനുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചും കാട്ടിലെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. സി കെ ജാനുവിന്റെ രാഷ്ട്രീയജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ‘അടിമമക്ക’.