John Brittas

John Brittas

Politician, parliamentarian, television journalist.

Dr. John Brittas is a prominent journalist, media executive, and Rajya Sabha MP from Kerala, representing the Communist Party of India (Marxist). Known for his articulate voice in both media and politics, he began his career with Deshabhimani, rising to become the youngest journalist with Central Hall access in Parliament. His groundbreaking reports, such as the Baghdad Diary during the U.S.-Iraq war, earned widespread acclaim.

Brittas served as the Managing Director and Chief Editor of Kairali TV, hosting popular shows like ‘JB Junction’ and ‘Cross Fire’, which resonated with diverse audiences. He is a former Business Head of Asianet Communications.

John Brittas holds a PhD from Jawaharlal Nehru University, specializing in the impact of globalization on Indian media.

Elected to the Rajya Sabha in 2021, he is recognized for his proactive approach in addressing key national issues. From championing linguistic diversity to promoting electoral transparency, John Brittas continues to be a strong advocate for democratic values and social justice.

ജോൺ ബ്രിട്ടാസ്

രാഷ്ട്രീയപ്രവർത്തകൻ, പാർലമെന്റംഗം, ദൃശ്യമാധ്യമപ്രവർത്തകൻ. 

പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യസഭയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമാണ് ജോൺ ബ്രിട്ടാസ്. സിപിഐഎം പാർട്ടിയിൽ നിന്ന്  2021 ഏപ്രിലിലാണ് ബ്രിട്ടാസ് രാജ്യസഭയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . നേരത്തേ കൈരളി ടിവി നെറ്റ്‌വർക്കിന്റെ  മാനേജിങ്ങ് ഡയറക്ടറായും ചീഫ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിരുന്നു. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിൽ ബിസിനസ് ഹെഡായും ജോൺ ബ്രിട്ടാസ് പ്രവർത്തിച്ചിട്ടുണ്ട്.  വ്യത്യസ്തമായ അവതരണരീതികൊണ്ടും ശക്തമായ ഇടപെടലുകൾകൊണ്ടും ദൃശ്യമാധ്യമരംഗത്ത്  സ്വന്തം വഴി കണ്ടെത്തിയ മാധ്യമപ്രവർത്തകനെന്നതാണ് ജോൺ ബ്രിട്ടാസിന്റെ കീർത്തി. 

മൂന്നു പതിറ്റാണ്ടിലേറെ മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം സദാം ഹുസൈൻ്റെ സ്ഥാനഭ്രഷ്ടിയിലേക്ക് നയിച്ച യുഎസ്-ഇറാഖ് സംഘർഷം റിപ്പോർട്ട് ചെയ്യാൻ ബാഗ്ദാദിലെത്തിയ ആദ്യത്തെ ഇന്ത്യൻ പത്രപ്രവർത്തകൻ കൂടിയായിരുന്നു. ‘ബാഗ്ദാദ് ഡയറി’ എന്ന പേരിൽ ഇറാഖിൽ നിന്ന് പുറത്തുവിട്ട വാർത്താ ശകലങ്ങൾ വലിയ ചർച്ചയായിരുന്നു.  കൈരളി ടിവിയിൽ ‘ജെബി ജംഗ്ഷൻ’, ‘ക്രോസ് ഫയർ’ തുടങ്ങിയ ജനപ്രിയ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ ജോൺ ബ്രിട്ടാസ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുശേഷം ദേശാഭിമാനി പത്രത്തിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ്, 2016 മുതൽ 2021 വരെ  മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപേദശകരിൽ ഒരാളായി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെ  പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ  ജോൺ ബ്രിട്ടാസ് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്.