Basil Joseph
Director, actor, trendsetter.
Basil Joseph is a trailblazer in contemporary Malayalam cinema, celebrated for his innovative storytelling and versatility as both a filmmaker and actor. With an exceptional ability for blending humor, emotion, and societal depth, he has become one of the most sought-after talents in Indian cinema.
His directorial ventures, particularly ‘Minnal Murali’ (2021), have earned global recognition, while his performances in films like ‘Jaya Jaya Jaya Jaya Hey’ (2022) have showcased his flair for both comedy and drama. Basil’s work continues to push the boundaries of narrative and genre, setting new benchmarks in the industry.
Born in Sulthan Bathery, Wayanad, Kerala, Basil completed his schooling at St. Joseph’s English Higher Secondary School and SKMJ Higher Secondary School before earning a degree in engineering from the College of Engineering, Trivandrum. During his college days and while working as an engineer at Infosys, Basil began making short films that highlighted his knack for storytelling and humor. These early projects set the stage for his transition into the Malayalam film industry.
Basil’s directorial journey began with ‘Kunjiramayanam’ (2015), a quirky comedy that gained widespread appreciation and achieved box office success.
He followed this with ‘Godha’ (2017), a sports comedy that blended wrestling with a touching narrative of cultural identity and personal ambition. However, it was ‘Minnal Murali’ that marked a turning point in his career. The superhero film, starring Tovino Thomas, redefined the genre in Indian cinema. Set in a small Kerala village, the film blended a relatable origin story with local flavor, humor, and heartfelt drama. Its release on Netflix brought Basil international acclaim, making ‘Minnal Murali’ a landmark in the Malayalam film industry for its originality and universal appeal.
As an actor, Basil has proven equally talented. In ‘Jaya Jaya Jaya Jaya Hey’ (2022), he played the role of Rajesh, a seemingly comedic yet deeply flawed husband whose interactions with his wife unravel themes of gender dynamics and domestic power struggles. The film, a dark comedy, struck a chord with audiences and critics alike for its sharp storytelling and social commentary, further solidifying Basil’s reputation as a versatile performer.
Off-screen, Basil stays humble and focused on his work. Despite his success, he inspires others with his dedication. Basil’s career reflects his creativity and authenticity, as he continues to shape Malayalam cinema with his innovative direction and compelling performances
ബേസിൽ ജോസഫ്
സംവിധായകൻ, നടൻ, ട്രെൻഡ്സെറ്റർ.
സമകാലിക മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും ശ്രദ്ധേയനായ യുവസംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. സംവിധായകനെന്ന നിലയിൽ നൂതനമായ കഥപറച്ചിൽ രീതിയും നടനെന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളും ബേസിലിനെ വ്യത്യസ്തനാക്കുന്നു. ഹാസ്യമാണെങ്കിലും ഗൗരവമേറിയ വിഷയങ്ങളാണെങ്കിലും സംവിധാനത്തിലും അഭിനയത്തിലും സ്വന്തമായ ശൈലി കൊണ്ടുവരാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക യാഥാർത്ഥ്യങ്ങളും നർമ്മവും വൈകാരികതയും ഒരേ പോലെ പ്രതിഫലിപ്പിക്കാനുള്ള അസാമാന്യ കഴിവ് ബേസിലിനെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ താരമാക്കി.
ആഖ്യാനത്തിലും ശൈലിയിലും പുതിയ മാനങ്ങൾ കൊണ്ടുവരുന്നതിനൊപ്പം മലയാള സിനിമാവ്യവസായത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയർത്താനും ബേസിലിനു കഴിഞ്ഞിട്ടുണ്ട്.
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ജനിച്ച അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് ബിരുദം നേടി. കോളേജ് പഠനകാലത്തും ഇൻഫോസിസിൽ എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും കഥപറച്ചിലിലും നർമ്മരസികതയിലുമുള്ള തന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങൾ ബേസിൽ നിർമ്മിച്ചിരുന്നു.
സിനിമയോടുള്ള അഭിനിവേശം ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ ചലച്ചിത്ര സംവിധായകനും നടനുമായി കരിയർ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 2013-ൽ ‘തിര’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ബേസിലിന്റെ തുടക്കം. ‘കുഞ്ഞിരാമായണം’ (2015) എന്ന ചിത്രത്തിലൂടെയാണ് ബേസിൽ തന്റെ സംവിധാനയാത്ര ആരംഭിച്ചത്. തുടർന്ന് 2017-ൽ പുറത്തിറങ്ങിയ ‘ഗോദ’യും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. സംവിധായകനെന്ന നിലയിൽ ബേസിലിന് ആഗോളപ്രശംസ നേടി കൊടുത്ത ചിത്രമാണ് ‘മിന്നൽ മുരളി’ (2021). നർമ്മവും നാടകീയതയും നിറഞ്ഞ കഥാപാത്രങ്ങളെ വിശ്വസനീയമാക്കാനുള്ള വൈഭവവും തനിക്കുണ്ടെന്ന് ‘ജയ ജയ ജയ ജയ ഹേ’ പോലുള്ള ചിത്രങ്ങൾ കാണിച്ചുതരുന്നുണ്ട്.
‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യപ്പെട്ടതോടെ ബേസിലിന് അന്താരാഷ്ട്ര തലത്തിൽ തന്നെ സ്വീകാര്യത ലഭിച്ചു. ആ ചിത്രത്തിലൂടെ 2022 ലെ ഏഷ്യൻ അക്കാദമി നൽകുന്ന മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. നെറ്റ്ഫ്ലിക്സിൽ ഇംഗ്ലീഷ് ഇതര ചലച്ചിത്രവിഭാഗത്തിൽ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഇത്.
ഒരു സുപ്രധാന സാമൂഹികവിഷയത്തെ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം നടനെന്ന നിലയിൽ ബേസിലിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. കരിയറിൽ മികച്ച വിജയങ്ങൾ സാധ്യമാക്കാനായെങ്കിലും സിനിമയോടുള്ള തന്റെ അർപ്പണബോധത്തിന് കുറവ് വരുത്താതെ പുതിയ തലമുറയെ അദ്ദേഹം എന്നും പ്രചോദിപ്പിക്കുന്നുണ്ട്.