Dr. Zakir Thomas

DR. ZAKIR THOMAS

Civil servant, policy maker, financial adviser. 

Zakir Thomas, a seasoned Indian Revenue Service officer, has held several high-profile roles throughout his extensive career, including Director General (Systems) and Chief Commissioner of Income Tax. He has served as Principal Director (Investigation) for Kerala and Lakshadweep, and as Principal Commissioner of Income Tax in Bangalore. At the Central Board of Direct Taxes, he contributed to policy formulation, particularly in intellectual property, e-governance, and innovation.

He was honored with the prestigious Finance Minister’s Award during his time as Additional Director General of the Directorate of Income Tax (Risk Assessment). With over 30 years of experience across key ministries like Finance, Science and Technology, and Human Resources Development, Zakir Thomas also founded and led the Open Source Drug Discovery (OSDD) program at CSIR, focusing on innovative approaches to drug discovery. His contributions include serving as the head of the Director General’s Technical Cell at CSIR and as the Registrar of Copyrights.

ഡോ. സക്കീർ തോമസ്

സിവിൽ സർവീസ് ഉഗ്യോഗസ്ഥൻ, സാമ്പത്തികവിദഗ്ധൻ, ധനകാര്യ ഉപദേഷ്ടാവ്‌.

ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിച്ച,  ഇന്ത്യൻ റവന്യൂ സർവീസിലെ പ്രഗത്ഭനായ ഓഫീസ‍റാണ് ഡോ. സക്കീർ തോമസ്. കേരളത്തിൻ്റെയും ലക്ഷദ്വീപിൻ്റെയും പ്രിൻസിപ്പൽ ഡയറക്ടറായും ബാംഗ്ലൂരിൽ ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിലെ തന്റെ സേവനകാലത്ത്, നയരൂപീകരണത്തിൽ,                        പ്രത്യേകിച്ച് ബൗദ്ധിക സ്വത്തവകാശം, ഇ-ഗവേണൻസ്, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ  അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. ആദായനികുതി ഡയറക്ടറേറ്റിന്റെ അഡീഷണൽ ഡയറക്ടർ ജനറലായിരിക്കെ അദ്ദേഹത്തിന് ധനമന്ത്രിയുടെ ബഹുമതി ലഭിച്ചു. 

ധനകാര്യം, ശാസ്ത്ര സാങ്കേതികവിദ്യ, മാനവ വിഭവശേഷി വികസനം തുടങ്ങിയ നിർണായക മന്ത്രാലയങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിപരിചയമുള്ള സക്കീർ തോമസ് സിഎസ്ഐആറിൽ ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി (ഒഎസ്ഡിഡി) സംരംഭത്തിന് തുടക്കം കുറിക്കുകയും അതിനെ നയിക്കുകയും ചെയ്തു. കൂടാതെ, സിഎസ്ഐആറിലെ ഡയറക്ടർ ജനറലിൻ്റെ ടെക്‌നിക്കൽ സെല്ലിന്റെ തലവനായും പകർപ്പവകാശ രജിസ്ട്രാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.