Shihabuddin Poythumkadavu
Short story writer, novelist, journalist.
Shihabuddin Poythumkadavu is a writer, poet, orator, and television personality. He is widely recognized for his contributions to Malayalam literature, particularly through his short stories, and novels. In addition to his literary career, Shihabuddin has made a name for himself as a journalist and a television personality, further expanding his influence in the media and cultural spheres. He served as the editor of Chandrika Weekly for a few years.
Born on October 29, 1963, in Kannur, he began his literary journey at a young age and has since made substantial contributions to Malayalam literature through his novels, short stories, and essays. Among his notable publications are ‘Aarkkum Vendatha Oru Kannu’, ‘Ee Stationil Ottakku’, and ‘Malabar Express’. He has been honored with several accolades for his literary achievements, including the Kerala Sahitya Akademi Award and the Padmarajan Award.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മലയാളത്തിലെ പ്രശസ്ത ഉത്തരാധുനിക എഴുത്തുകാരനും കവിയും പത്രപ്രവർത്തകനുമാണ്. 1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് ജനിച്ച അദ്ദേഹം ബ്രണ്ണൻ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദുബൈയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ‘ആർക്കും വേണ്ടാത്ത ഒരു കണ്ണ്’, ‘ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്’, ‘തല’, ‘കത്തുന്ന തലയണ’, ‘രണ്ട് എളേപ്പമാർ’, ‘മഞ്ഞുകാലം’, ‘മലബാർ എക്സ്പ്രസ്’, ‘ശിഹാബുദ്ദീന്റെ കഥകൾ’, ‘തിരഞ്ഞെടുത്ത കഥകൾ’, ‘കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ’, ‘ഈർച്ച’, ‘നല്ല അയൽക്കാരൻ’, ‘ശിഹാബുദ്ദീന്റെ തിരഞ്ഞെടുത്ത നോവലുകൾ’, ‘കടൽമരുഭൂമിയിലെ വീട്’, ‘മറുജീവിതം’, ‘അജ്ഞതയുടെ കണ്ണുകൾ’, ‘അത് ഞാനായിരുന്നു’ (അഷിതയുമായി ദീർഘസംഭാഷണം) എന്നിവ ഉൾപ്പെടുന്നു. കുറച്ചുകാലം ചന്ദ്രിക വാരികയുടെ എഡിറ്ററായിരുന്നു.
അദ്ദേഹത്തിന്റെ രചനകൾ ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ അവാർഡ്, അബുദാബി ശക്തി അവാർഡ്, കല അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.