Subhash Chandran

Subhash Chandran

Short story writer, novelist, editor. 

Subhash Chandran is a prominent figure among postmodern Malayalam short story writers. Subhash Chandran’s first short story collection ‘Ghadikaarangal Nilaykkunna Samayam’ and his debut novel ‘Manushyan Oru Aamukham’  both earned him the Kerala Sahitya Akademi Award. He gained widespread recognition for his novel ‘Manushyanu Oru Aamukham’ (A preface to man) which won multiple prestigious awards, including the Kendra Sahitya Akademy award, Kerala Sahitya Akademi Award, Vayalar award and the Odakkuzhal Award. 

Apart from ‘Manushyanu Oru Aamukham’, Subhash Chandran has also written numerous short stories and essays, many of which are celebrated for their thought-provoking themes and elegant prose. Subhash Chandran’s works have cemented his position as one of the most influential voices in Malayalam literature, and his writing continues to inspire readers across India.

സുഭാഷ് ചന്ദ്രൻ 

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രാധിപർ. 

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖൻ. ആദ്യ ചെറുകഥാ സമാഹാരത്തിനും (ഘടികാരങ്ങൾ നിലക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ‘മനുഷ്യന് ഒരു ആമുഖ’ത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി വാരാന്തപ്പതിപ്പിൽ ചീഫ്‌സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്റർ. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമാണ്. വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, പത്മപ്രഭ സാഹിത്യപുരസ്‌കാരം  എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

‘ഘടികാരങ്ങൾ നിലക്കുന്ന സമയം’ ‘പറുദീസാനഷ്ടം’ ‘തല്പം’ ‘വിഹിതം’ ‘ജ്ഞാനസ്നാനം’ എന്നീ  ചെറുകഥാസമാഹരങ്ങളും ‘മനുഷ്യന് ഒരു ആമുഖം’, ‘സമുദ്രശില’, ‘ബ്ലഡി മേരി’ എന്നീ നോവലുകളും ‘മധ്യേയിങ്ങനെ’ ‘കാണുന്ന നേരത്ത്’, ‘ദാസ് ക്യാപ്പിറ്റൽ’ എന്നീ അനുഭവക്കുറിപ്പുകളും അനവധി ബാലസാഹിത്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.