N.S. Madhavan

N S Madhavan

Short story writer, novelist, columnist. 

N.S. Madhavan is a prominent Malayalam writer and former civil servant, known for his sharp social and political commentary. A distinguished short story writer and novelist, Madhavan is credited with making a significant contribution to bringing short story literature back into the mainstream. 

He is best known for his novel ‘Lanthanbatheriyile Luthiniyakal’ and several celebrated short stories, including ‘Higuita’, ‘Thiruthu’, ‘Chulaimedile Shavangal’, and ‘Vanmarangal Veezhumpol’. In addition to fiction, Madhavan writes columns on football and travel. He is a distinguished fellow of the Kerala Sahitya Akademi and has won numerous prestigious awards, including the Odakkuzhal Award, Kerala Sahitya Akademi Awards for both Story and Novel, Muttathu Varkey Award, Mathrubhumi Literary Award, Crossword Book Award, and the Kerala State Students Federation Sahithyolsav Award.

Born in 1948 in Cochin, Madhavan pursued his studies in economics at Maharaja’s College, Ernakulam, and then at the University of Kerala. Later, he joined the Indian Administrative Service, serving in various capacities in Bihar and Kerala. After a period of writer’s block in the 1980s, he returned with Higuita in 1990, a story that cemented his reputation as a leading writer. Madhavan is considered a major voice in contemporary Indian literature.

എൻ എസ് മാധവൻ

ചെറുകഥാകൃത്ത്, നോവലിസ്റ്റ്‌, കോളമിസ്റ്റ്. 

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും.  ഡൽഹിയിൽ കേന്ദ്ര സിവിൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെ നിശിതമായി വിമർശിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ പല കഥകളും. മലയാളത്തിൽ ചെറുകഥാസാഹിത്യത്തിന് പുത്തൻ ഉണർവ് പകർന്ന എഴുത്തുകാരനാണ് അദ്ദേഹം. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവലും  ‘ഹിഗ്വിറ്റ’, ‘തിരുത്ത്’, ‘ചുളൈമേടിലെ ശവങ്ങൾ’, ‘വൻമരങ്ങൾ വീഴുമ്പോൾ’, ‘പഞ്ചകന്യകകൾ’, ‘ഭീമച്ചൻ’ തുടങ്ങിയ  നിരവധി പ്രശസ്തമായ ചെറുകഥാസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫിക്ഷന് പുറമെ ഫുട്ബോൾ, യാത്ര തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം  പ്രതിവാരപംക്തികൾ എഴുതാറുണ്ട്. ഓടക്കുഴൽ അവാർഡ്, കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, മുട്ടത്തു വർക്കി അവാർഡ്, മാതൃഭൂമി സാഹിത്യ അവാർഡ്, ക്രോസ്വേഡ് ബുക്ക് അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, കഥാ പ്രൈസ് (ദില്ലി) തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

1948ൽ കൊച്ചിയിൽ ജനിച്ച മാധവൻ എറണാകുളം മഹാരാജാസ് കോളേജിലും തുടർന്ന് കേരള സർവ്വകലാശാലയിലും സാമ്പത്തിക ശാസ്ത്രത്തിൽ പഠനം നടത്തി. പിന്നീട്, ബിഹാറിലും കേരളത്തിലും വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്നു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980-കളിലെ റൈറ്റേഴ്‌സ് ബ്ലോക്കിന് ശേഷം, 1990-ൽ ഹിഗ്വിറ്റ എന്ന കഥയിലൂടെ  അദ്ദേഹം സാഹിത്യരംഗത്ത് അദ്ദേഹം തിരിച്ചെത്തി.  ഇന്ത്യയിലെ  മുൻനിര എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രശസ്തി ഉറപ്പിച്ചത് ഹിഗ്വിറ്റ എന്ന കഥയാണ്. സമകാലിക ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന ശബ്ദമായി അദ്ദേഹം പരിഗണിക്കപ്പെട്ടുവരുന്നു.