M. Mukundan
Novelist, short story writer, social critic.
M. Mukundan is a distinguished Malayalam writer, regarded as a leading figure in modern Malayalam literature. Born in Mahe, a former French colony, in 1942, Mukundan’s writing often reflects the cultural and colonial history of his birthplace. His celebrated works include ‘Mayyazhippuzhayude Theerangalil’, which paints a vivid picture of Mahe under French rule, and ‘Daivathinte Vikrithikal’, which won widespread acclaim.
Known for his exploration of identity, tradition, and change in Kerala society, M. Mukundan has won numerous prestigious awards, including the Kerala Sahitya Akademi Award (1973) for ‘Ee Lokam Athiloru Manushyan’ and the Kendra Sahitya Akademi Award (1992) for ‘Daivathinte Vikrithikal’. He also received the Chevalier des Arts et des Lettres (1998), Vayalar Award (2003), and the JCB Prize for Literature (2021) for ‘Delhi: A Soliloquy’. His most recent recognitions include the Thakazhi Award and Padmarajan Award in 2023.
എം മുകുന്ദൻ
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സാംസ്കാരികവിമർശകൻ.
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും. അരനൂറ്റാണ്ടുകാലമായി മലയാളത്തിലെ സാഹിത്യരംഗത്ത് നിറ സാന്നിധ്യമായി എം മുകുന്ദനുണ്ട്. ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ ജനനം. ഏറെക്കാലം ഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴിയുടെ കഥാകാരനെന്ന നിലയിൽ അറിയപ്പെടുന്നു.
പ്രധാന കൃതികൾ:
ഡൽഹി (1969), ഈ ലോകം അതിലൊരു മനുഷ്യൻ (1972), ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (1972), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974), ദൈവത്തിന്റെ വികൃതികൾ (1989), ആദിത്യനും രാധയും മറ്റുചിലരും (1993), കേശവന്റെ വിലാപങ്ങൾ (1999), നൃത്തം (2000), പ്രവാസം (2009), ദൽഹി ഗാഥകൾ (2011), കുട നന്നാക്കുന്ന ചോയി (2015), നൃത്തം ചെയ്യുന്ന കുടകൾ (2017) , നിങ്ങൾ (2024).
പുരസ്കാരങ്ങൾ:
എഴുത്തച്ഛൻ പുരസ്കാരം (2018), കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ഫ്രഞ്ച് സർക്കാരിന്റെ ഷെവിലയർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം എന്നിവ ലഭിച്ചു