Caroline Buckee

Caroline Buckee

Scholar, educator, public health expert.

Dr. Caroline Buckee is an esteemed epidemiologist and professor at Harvard T.H. Chan School of Public Health. She is recognized for her research on infectious disease transmission, human mobility, and the effects of climate change on public health. A significant part of her recent work focuses on vulnerable populations in India, particularly through her collaboration with the Self Employed Women’s Association (SEWA) in the ‘CommunityHATS’ project. Her broader research also covers malaria, dengue, and pandemic preparedness, making her a leading figure in infectious disease and climate health research worldwide.

കരോലിൻ ബക്കി 

ശാസ്ത്രഗവേഷക, അധ്യാപിക, പൊതുജനാരോഗ്യവിദഗ്ധ. 

അന്താരാഷ്ട്രതലത്തിൽ  പൊതുജനാരോഗ്യമേഖലയിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വം. പ്രമുഖ എപ്പിഡമിയോളജിസ്റ്റായ കരോലിൻ ബക്കി  ഹാർവേഡ് സർവകലാശാലയുടെ ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യരംഗത്ത് വരുത്തുന്ന മാറ്റങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ വിഷയങ്ങളിലെ ഗവേഷണങ്ങളിലൂടെ ആരോഗ്യമേഖലയിൽ അംഗീകാരം നേടി. ഇന്ത്യയിലെ ഏറ്റവും ദുർബലരായ ജനവിഭാഗത്തെക്കുറിച്ച് പൊതുജനാരോഗ്യത്തിലൂന്നിയ പഠനം നടത്തി. മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങളെക്കുറിച്ചും, മഹാമാരികളെ മുന്നിൽക്കണ്ടുള്ള തയാറെടുപ്പുകളെ കുറിച്ചും നടത്തിയ ഗവേഷണത്തിലൂടെ പബ്ലിക്ക് ഹെൽത്ത്  മേഖലയിൽ ലോകത്തെത്തന്നെ  അതിപ്രശസ്തരായ  വിദഗ്ധരിൽ ഒരാളായി മാറി.