John Keay
Writer, traveler, chronicler.
John Keay, born in 1941, is a respected British historian, journalist, and author, best known for his deep knowledge of South Asian history and the British Empire. His influential works, including ‘India: A History’ and ‘The Honourable Company’, are considered essential reading for understanding the history of the Indian subcontinent and the East India Company. John Keay is also known for his work ‘The Great Arc: The Dramatic Tale of How India was Mapped and Everest was Named’, an account of the 19th-century survey that mapped British India, a milestone in geographical history. In addition to his works on South Asia, Keay has written books like “The Explorers of the Western Himalayas “ and “China: A History”, showcasing his expertise in history beyond the subcontinent. His most recent book, “Himalaya: Exploring the Roof of the World” (2022), looks at the rich history, geography, and culture of the Himalayan region.
ജോൺ കെയ്
എഴുത്തുകാരൻ, ചരിത്രകാരൻ, യാത്രികൻ.
ജനനം 1941. പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ. ദക്ഷിണേഷ്യയുടെ ചരിത്രത്തിലും ബ്രിട്ടീഷ് സാമാജ്യത്വചരിത്രത്തിലും അവഗാഹമുള്ള വ്യക്തിയാണ് അദ്ദേഹം. “ഇന്ത്യ – എ ഹിസ്റ്ററി”, “ഓണറബിൾ കമ്പനി” എന്നിവയാണ് പ്രശസ്തമായ കൃതികൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെയും മനസിലാക്കാൻ അക്കാദമികതലത്തിൽ ഏറെ ഉപകരിക്കുന്ന പ്രധാന കൃതികളായി ഇവ പരിഗണിക്കപ്പെട്ടുവരുന്നു.
നിരൂപകരും ചരിത്രകാരൻമാരും ഒരു പോലെ പ്രകീർത്തിച്ച മറ്റൊരു പുസ്തകം “ദി ഗ്രേറ്റ് ആർക്: ദി ഡ്രമാറ്റിക് റ്റേൽ ഓഫ് ഹൗ ഇന്ത്യ വാസ് മാപ്പ്ഡ് ആന്റ് എവറസ്റ്റ് വാസ് നേമ്ഡ്”. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയെ ഭൂപടത്തിൽ കൃത്യമായി രേഖപ്പെടുത്തുകയും എവറസ്റ്റ് കൊടുമുടിക്ക് പേര് നൽകുകയും ചെയ്ത ചരിത്രപരമായ സർവേയെക്കുറിച്ചുള്ള വിവരണമാണ്.
ദക്ഷിണേഷ്യയുടെ പുറത്തേക്കും തന്റെ ഗവേഷണം വ്യാപിപ്പിച്ച ജോൺ കേയ് “ദി എക്സ്പ്ലോറേഴ്സ് ഓഫ് ദി വെസ്റ്റേൺ ഹിമാലയാസ്,” “ചൈന: എ ഹിസ്റ്ററി” എന്നിവയടക്കമുള്ള പുസ്തകങ്ങൾ പുറത്തിറക്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം “ഹിമാലയ: എക്സ്പ്ലോറിങ്ങ് ദി റൂഫ് ഓഫ് ദി വേൾഡ്” (2022) ഹിമാലയ മേഖലയുടെ സമ്പന്നമായ ചരിത്രവും ഭൂപ്രകൃതിയും സംസ്കാരവും ആസ്പദമാക്കിയുള്ള കൃതിയാണ്.