Dhanya Rajendran is an Indian journalist and the co-founder and editor-in-chief
of The News Minute. An alumna of Government Victoria College, Palakkad,
and the Asian College of Journalism, Chennai, she previously worked
with Times Now and The New Indian Express.

After starting her career by working for Kerala’s first 24-hour news channel,
India Vision, in 2003, Rajendran moved to the New Indian Express in Chennai
in 2004 and subsequently worked for Times Now as a reporter in 2005,
becoming its bureau chief of South India later. Along with her husband Vignesh
Vellore and Chitra Subramaniam, she then went on to co-found The News
Minute, a digital news website focussing on the news coverage of the southern
states of India in 2014. Vocal about the online harassment faced by women
journalists on the field, Rajendran is a member of The Network for Women in
Media, India.

Rajendran was named as one of India’s best entrepreneurs in Fortune
magazine’s 40 under 40 lists in 2018. She was also awarded Namma Bengaluru
Media Person of the Year in 2017.

ധന്യ രാജേന്ദ്രൻ

ഇന്ത്യൻ മാധ്യമ പ്രവർത്തകയും ഡിജിറ്റൽ ന്യൂസ്‌ വെബ്സൈറ്റായ ‘ദ ന്യൂസ് ‘ സഹസ്ഥാപകയും എഡിറ്റർ – ഇൻ – ചീഫുമാണ് ധന്യ രാജേന്ദ്രൻ.

പാലക്കാട് കാണിക്കമാതാ കോൺവെന്റ് സ്കൂളിലും പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലുമായാണ് വിദ്യാഭ്യാസം. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് .

2003-ൽ കേരളത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ ഇന്ത്യാ വിഷനിൽ ജോലി ചെയ്തുകൊണ്ടാണ് ധന്യ രാജേന്ദ്രൻ തന്റെ കരിയർ ആരംഭിച്ചത്. 2004-ൽ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലും (ചെന്നൈ) 2005-ൽ ടൈംസ് നൗവിലും റിപ്പോർട്ടറായി ജോലി ചെയ്തു. പിന്നീട് ടൈംസ് നൗവിന്റെ
ദക്ഷിണേന്ത്യയുടെ ബ്യൂറോ ചീഫായി സ്ഥാനക്കയറ്റം ലഭിച്ചു. 2014-ൽ ഭർത്താവ് വിഘ്നേഷ് വെല്ലൂർ, ചിത്ര സുബ്രഹ്മണ്യം എന്നിവരോടൊപ്പം ചേർന്ന്   ഡിജിറ്റൽ ന്യൂസ് വെബ്‌സൈറ്റായ ‘ദി ന്യൂസ്‌ മിനിറ്റ് ‘ സ്ഥാപിച്ചു . ദി നെറ്റ്‌വർക്ക് ഫോർ വിമൻ ഇൻ മീഡിയയുടെ ഇന്ത്യയിൽ നിന്നുള്ള അംഗവുമാണ് ധന്യ രാജേന്ദ്രൻ.

നിരവധി അവാർഡുകൾ ധന്യയെ തേടിയെത്തിയിട്ടുണ്ട്. 2017 –
ൽ നമ്മ ബെംഗളൂരു മാധ്യമ പ്രവർത്തക പുരസ്‌കാരം ലഭിച്ചു. 2018 -ൽ ഫോർച്യൂൺ മാസികയുടെ 40 അണ്ടർ 40 ലിസ്റ്റിൽ ഇന്ത്യയിലെ മികച്ച സംരഭകയായി തിരഞ്ഞെടുക്കപ്പെട്ടത് ധന്യ രാജേന്ദ്രനായിരുന്നു.