Sukumaran Chaligatha

Sukumaran Chaligatha

Poet, translator, social activist .

Sukumaran Chaligatha, whose real name is Bethimaran, writes poetry and short stories in Malayalam and Rawla languages, mostly depicting the lives of tribal people. He has also written screenplays and songs. Some of his famous works are ‘Kalyanachoru’, ‘Meenukalude Prasava Muri’, ‘Mazhabhaasha’ and ‘Kaadu’. He has been writing for the last two decades and has edited a collection of tribal poetry published by DC Books.

Besides being a writer, he has also worked as an actor in films and theatre. He is currently a general council member of the Kerala Sahitya Akademi . He is also the ‘ooru mooppan’ (tribal chieftain) of the tribal village Chaligatha near Kuruva Dweep in Wayanad. His memoir Bethimaran was released by Olive Publications in 2022.

സുകുമാരൻ ചാലിഗദ്ദ

കവി, വിവർത്തകൻ, സാംസ്കാരികപ്രവർത്തകൻ.   

കേരളത്തിലെ ഗോത്രകവികളിൽ ശ്രദ്ധേയൻ. 20 വർഷമായി മലയാളത്തിലെയും റാവുളഭാഷയിലെയും കാവ്യലോകത്ത് സജീവമാണ്. ഗോത്രജനതയുടെ ജീവിതം, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, അതിജീവനസമരങ്ങൾ എന്നിവ   സുകുമാരൻ ചാലിഗദ്ദയുടെ കവിതകളിലെ കേന്ദ്രപ്രമേയമാണ്. ‘പോരാടാന്‍ സമരത്തേക്കാള്‍ നല്ലത് എഴുത്താണ്’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. വയനാട്ടിലെ കുറുവാദ്വീപിന് സമീപം കബനി നദിയോട് ചേർന്ന് കിടക്കുന്ന ചാലിഗദ്ദയിൽ ജീവിക്കുന്ന കവി. ബേത്തിമാരൻ എന്നാണ് ശരിയായ പേര്.

‘കല്യാണച്ചോറ്’, ‘മീനുകളുടെ പ്രസവ മുറി’, ‘അവന്റെ തുമ്പിക്കൈയിലൊരു പുഴയുണ്ടായിരുന്നു’, ‘നിന്റെ ഉള്ളിലെ നരിയും എന്റെ ഉള്ളിലെ പുലിയും’, ‘മഴഭാഷ’, ‘കൂരി’, ‘ഏട്ടക്കൂരി’ തുടങ്ങി നിരവധി ശ്രദ്ധേയമായ കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 

കവിതകൾക്ക് പുറമേ കഥകളും പാട്ടുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. തെരുവ് നാടകങ്ങൾ, നാടകം, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, സിനിമ എന്നിവയിലും റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2013-ൽ ടി.എൻ. ഗോപകുമാർ കോട്ടയം സംവിധാനം ചെയ്ത അന്താരാഷ്ട്ര തിയേറ്ററിക്കൽ നാടകമായ ‘എ ബ്ലാക്ക് ടാൽക്കം പൗഡർ’ പ്രോജക്ടിലും മനോജ് കാന സംവിധാനം ചെയ്ത ദേശീയപുരസ്കാരം നേടിയ ‘കെഞ്ചിര’ എന്ന സിനിമയിലും അഭിനയിച്ചു. ഗദ്ദിക കലാകാരനായിരുന്ന പി.കെ. കരിയനോടൊപ്പം ഒട്ടേറെത്തവണ അരങ്ങ് പങ്കിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ് ‘ബേത്തിമാരൻ’ 2022 ലാണ് പ്രസിദ്ധീകരിച്ചത്.