Kalpatta Narayanan
Poet, novelist, literary critic.
Kalpatta Narayanan is a celebrated novelist, short story writer, essayist, columnist, and poet. Recognized for his significant contributions to Malayalam literature, he has received numerous prestigious awards, including the Basheer Literary Award, Ayyappan Puraskaram, Kerala Sahitya Akademi Award for Literary Criticism, and the Padmaprabha Literary Award.
Born in a village near Kalpetta, Wayanad in 1952, Kalpetta Narayanan is an esteemed alumnus of the Government Arts and Science College, Kozhikode. His teaching career began as a lecturer at Government Brennen College, Thalassery, followed by a tenure at his alma mater and later as a visiting professor at the University of Calicut. His dynamic speeches at literary and cultural events captivate audiences with their intensity and insight.
With a wide readership, Kalpatta Narayanan’s works are celebrated for their depth and appeal. His acclaimed novel ‘Ithra mathram’ was adapted into a film of the same name in 2012, directed by K Gopinathan. He has authored numerous poetry collections, critiques, studies, and essays, and contributed columns to various newspapers and periodicals. Among his notable works are ‘Oru Mudanthante Suvishesham’, ‘Kavithayude Jeevacharithram’, ‘Ethilayum Madhurikkunna Kadukalil’, ‘Ee Kannadayonnu Vachu Nokkoo’, and ‘Budhapaksham’.
കൽപ്പറ്റ നാരായണൻ
കവി, നോവലിസ്റ്റ്, സാംസ്കാരികവിമർശകൻ.
കേരളത്തിന്റെ സാഹിത്യസാംസ്കാരിക രംഗങ്ങളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച എഴുത്തുകാരനാണ് കല്പറ്റ നാരായണൻ. അനുഭവത്തിന്റെ വ്യത്യസ്‍തമായ കാഴ്ചകളിലൂടെയും വഴികളിലൂടെയും വായനക്കാരെ നടത്തിക്കൊണ്ടുപോകുന്ന വാക്കുകളും വരികളുമാണ് കൽപ്പറ്റ നാരായണന്റേത്. കാന്തികശേഷിയുള്ള ഭാഷകൊണ്ട് കവിതയിലും പ്രഭാഷണങ്ങളിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കൽപ്പറ്റയ്ക്ക് കഴിയുന്നുണ്ട്. വിമർശനം, കവിത എന്നിവയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ബഷീർ സാഹിത്യ പുരസ്‌കാരം, അയ്യപ്പൻ പുരസ്കാരം, പത്മപ്രഭാപുരസ്കാരം തുടങ്ങി സാഹിത്യലോകത്തെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1952 -ൽ വയനാട് ജില്ലയിലെ കല്പറ്റയ്ക്കടുത്തുള്ള കോട്ടത്തറയിലാണ് ജനനം. കോഴിക്കോട് ഗവണ്മെന്റ് ആർട്ട്സ് കോളേജിലെ പൂർവവിദ്യാർത്ഥിയാണ്. തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ അദ്ധ്യാപനജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് സ്വന്തം കലാലയമായ കോഴിക്കോട് ഗവണ്മെന്റ് ആർട്സ് കോളേജിൽ തന്നെ അദ്ധ്യാപകനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ വിസിറ്റിംഗ് പ്രൊഫസർ ആയും പ്രവർത്തിച്ചു. കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകരിൽ ഒരാളാണ്.
2012 -ൽ കെ ഗോപിനാഥൻ സംവിധാനം ചെയ്ത ‘ഇത്രമാത്രം’ എന്ന സിനിമ കല്പറ്റ നാരായണന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. അനേകം കവിതാസമാഹാരങ്ങൾ, വിമർശനങ്ങൾ, പഠനങ്ങൾ, ഉപന്യാസങ്ങൾ തുടങ്ങിയവ രചിച്ച കൽപ്പറ്റ പ്രമുഖ പത്രമാസികകളിൽ പംക്തികൾ കൈകാര്യം ചെയ്തിട്ടുണ്ട്. കല്പറ്റ നാരായണന്റെ കൃതികൾ:
ഈ കണ്ണടയൊന്നു വെച്ചുനോക്കൂ
അവർ കണ്ണുകൊണ്ട് കേൾക്കുന്നു
സൗന്ദര്യം വെളുപ്പുമായി ഒരു ഉടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല
തത്സമയം (സാംസ്‌കാരികവിമർശനങ്ങൾ)
കവിതയുടെ ജീവചരിത്രം (സാഹിത്യവിമർശനം)
ഒഴിഞ്ഞ വൃക്ഷച്ഛായയിൽ (കവിതകൾ)
സമയപ്രഭു (കവിതകൾ)
ഒരു മുടന്തന്റെ സുവിശേഷം (കവിതകൾ)
ഏതിലയും മധുരിക്കുന്ന കാടുകളിൽ (സാഹിത്യവിമർശനം)
കോന്തല (സ്‌മരണകൾ)
ഇത്രമാത്രം (നോവൽ)
എവിടമിവിടം (നോവൽ)
മറ്റൊരു വിധമായിരുന്നെങ്കിൽ (ഉപന്യാസങ്ങൾ)
നിഴലാട്ടം (ഒരു സിനിമാപ്രേക്ഷകന്റെ ആത്മകഥ)
കയർ മുറുകുകയാണ് (ലേഖനങ്ങൾ)
എന്റെ ബഷീർ (സാഹിത്യവിമർശനം)
കറുത്തപാൽ (കവിതകൾ)
ഓർക്കാപ്പുറങ്ങൾ (കവിതകൾ)
കൽപ്പറ്റയിലെ മിന്നലുകൾ.