Benyamin

Benyamin

Novelist, short story writer, essayist.  

Benyamin, born Benny Daniel on May 18, 1971, in Kulanada, Kerala, is a celebrated Indian novelist and short story writer renowned for his impactful contributions to Malayalam literature. He began his literary journey with the short story collection ‘Euthanasia’ in 2000 and gained widespread acclaim with his novel ‘Aadujeevitham’ (2008), translated as ‘Goat Days’, which powerfully depicts the harrowing experiences of an Indian laborer in Saudi Arabia. This poignant narrative has resonated deeply with readers and has been adapted into a film.

With a prolific portfolio of around thirty works across various genres—including novels, short stories, and essays—Benyamin’s writing often explores themes of migration, identity, and the struggles of marginalized communities. His distinctive style combines emotional depth with rich cultural insights, making his stories both relatable and thought-provoking. He has received numerous accolades for his work, including the Kerala Sahitya Akademi Award and the prestigious JCB Prize for Literature for ‘Mullappoo Niramulla Pakalukal’ in 2018.

Having lived in Bahrain for over two decades while working as a mechanical engineer, Benyamin draws inspiration from his diverse experiences and the vibrant cultures he has encountered. In addition to his literary pursuits, he has ventured into the film industry as a screenwriter and actor, further expanding his creative horizons. Today, Benyamin continues to engage with contemporary social issues through his narratives, making him a vital voice in modern Indian literature.

ബെന്യാമിൻ

നോവലിസ്റ്റ്, കഥാകാരൻ, ഉപന്യാസകാരൻ.

ബെന്യാമിൻ മലയാളസാഹിത്യത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്.  

1971 മെയ് 18-ന് പത്തനംതിട്ടയിലെ കുളനടയിൽ ജനനം. ബഹ്‌റൈനിൽ പ്രവാസിയായി ഏറെക്കാലം ജീവിച്ചു. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. 2000-ൽ പ്രസിദ്ധീകരിച്ച ‘യൂതനേഷ്യ’ എന്ന കഥാസമാഹാരത്തിലൂടെയാണ് സാഹിത്യയാത്ര ആരംഭിച്ചത്. 

2008-ൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ എന്ന നോവലിലൂടെയാണ് ബെന്യാമിൻ പ്രശസ്തനാകുന്നത്. സൗദിയിൽ ഒരു പ്രവാസി തൊഴിലാളിയുടെ ദയനീയമായ അനുഭവങ്ങൾ വിവരിക്കുന്ന ഈ കൃതി വായനക്കാരെ ആഴത്തിൽ സ്പർശിച്ചു. നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം നിർവഹിച്ച സിനിമ ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.  നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ  തുടങ്ങിയ 30-ലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കുടിയേറ്റം, പ്രവാസം, സ്വത്വം  തുടങ്ങിയ വിഷയങ്ങൾ പല കൃതികൾക്കും വിഷയമായിട്ടുണ്ട്. “മുല്ലപ്പൂ നിറമുള്ള പകലുകൾ” എന്ന കൃതിക്ക് 2018-ൽ ജെസിബി സാഹിത്യ പുരസ്കാരം ലഭിച്ചു. ‘ആടുജീവിത’ ത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.