Justice Jasti Chelameswar
Judge, institutionalist, visionary.
Justice Jasti Chelameswar served on the Supreme Court of India from 2011 to 2018. Known for his independent judgments, he played a key role in promoting transparency and accountability in the judiciary. His notable dissent in the NJAC case challenged the collegium system of judicial appointments. Chelameswar was also one of the four senior judges who raised concerns about the internal functioning of the judiciary in an unprecedented 2018 press conference. Throughout his career, he remained committed to judicial reform and integrity, earning a reputation as the ‘Chief Dissenter’ for his courageous dissenting judgments, especially regarding judicial transparency. His legacy is defined by his commitment to reforms and the pursuit of honesty and openness in India’s legal system.
ജസ്റ്റിസ് ജസ്തി ചെലമേശ്വർ
ന്യായാധിപൻ, നിയമവിശാരദൻ, സാമൂഹ്യചിന്തകൻ.
ജസ്റ്റിസ് ജസ്തി ചെലമേശ്വർ 2011 മുതൽ 2018 വരെ സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ചു. സുതാര്യവും ഉത്തരവാദിത്വപൂർണവുമായ നീതിന്യായ വ്യവസ്ഥക്കു വേണ്ടി നിരന്തരം ശക്തമായ നിലപാടുകളെടുത്ത ജഡ്ജി എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിൽ ആശങ്ക രേഖപ്പെടുത്തി ചരിത്രപരമായ വാർത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ഒരാൾ. 2018-ൽ നടന്ന ഈ വാർത്താസമ്മേളനം ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൂടുതൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന രീതിയിൽ നീതിന്യായ വ്യവസ്ഥയിൽ നവീകരണം നടത്തണമെന്ന് അദ്ദേഹം എക്കാലത്തും ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷൽ സുതാര്യതയുമായി ബന്ധപ്പെട്ട കേസുകളിലടക്കം ജസ്റ്റീസ് ചെലമേശ്വർ ധൈര്യപൂർവം ഉയർത്തിയ ഭിന്നാഭിപ്രായങ്ങൾ അദ്ദേഹത്തിന് ‘ചീഫ് ഡിസെന്റർ’ എന്ന പേരു നേടിക്കൊടുത്തു.