P. K. PARAKKADAVU
Short story writer, novelist, editor.
Ahmad, alias P K Parakkadavu, hailing from Parakkadavu in Vadakara Taluk, is a renowned short story writer in Malayalam.. His style of telling mini-stories or very short tales has a way of winning hearts. With just a few words, he creates powerful scenes that leave a lasting impact, showing his talent for saying a lot with very little.
After completing his education at Farook College, he spent many years in the Gulf countries. He is currently a member of the General Council of the Sahitya Akademi, as well as the Executive Committee of both the Kerala Sahitya Akademi and the Samastha Kerala Sahitya Parishad. He resigned as a protest against the silence of the government and the Akademi following the murders of Kalburgi and other prominent activists. He served as the Periodicals Editor of the Madhyamam Daily and the Director of Editorial Relations. He was also the Director of the First Madhyamam Literary Fest.
He has published 45 books and has also edited one book each on O. V. Vijayan and Vaikom Muhammad Basheer. ‘Mounathinde Nilavili’, ‘Thiranjedutha Kathakal’, ‘Idiminnalukalude Pranayam’, ‘Minnal Kathakal’ are but a few of his famous works.
His works have been translated into English, Arabic and various Indian languages. He is the recipient of Kerala Sahitya Akademi Award , Kerala Language Institute’s Basheer Memorial Award, SBT Award, Ayanam CV Sriraman Award and Abu Dhabi Malayalam Samajam Award.
പി.കെ.പാറക്കടവ്
കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ.
ധ്വനിസാന്ദ്രമായ കുറുങ്കഥകളിലൂടെ കേരളത്തിന്റെ പ്രിയങ്കരനായി മാറിയ ചെറുകഥാകൃത്താണ് പി.കെ. പാറക്കടവ്. ശരിപ്പേര് അഹമദ്. വടകര താലൂക്കിലെ പാറക്കടവിൽ 1952 ഒക്ടോബർ 15ന് ജനനം. പിതാവ് പൊന്നങ്കോട്ട് ഹസൻ. മാതാവ് മറിയം. ഫാറൂഖ് കോളേജിൽ വിദ്യാഭ്യാസം. കുറച്ചു കാലം ഗൾഫ് നാടുകളിലായിരുന്നു. വ്യത്യസ്തമായ എഴുത്തുശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ ശ്രദ്ധേയനായ കഥാകാരനാണ് ഇദ്ദേഹം. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്ത് നിർവാഹക സമിതി അംഗമായിരുന്നു. കൽബുർഗി അടക്കമുള്ള എഴുത്തുകാർ വധിക്കപ്പെട്ടപ്പോൾ കേന്ദ്ര സർക്കാരിന്റേയും അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ചു് കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനം രാജിവെച്ചു.
മാധ്യമം പീരിയോഡിക്കൽസ് എഡിറ്ററായും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പ്രഥമ മാധ്യമം ലിറ്റററി ഫെസ്റ്റിന്റെ ഡയറക്ടറായിരുന്നു.
‘മൗനത്തിന്റെ നിലവിളി’, ‘ഇടിമിന്നലുകളുടെ പ്രണയം’, ‘മിന്നൽ കഥകൾ’ തുടങ്ങി നാൽപ്പത്തിയഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഒ. വി. വിജയനെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുമുള്ള പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കഥകൾ ഇംഗ്ലീഷിലും അറബിയിലും മറ്റു ചില ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്തു വന്നിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബഷീർ സ്മാരക അവാർഡ്, എസ്. ബി. ടി. അവാർഡ്, അയനം സി. വി. ശ്രീരാമൻ അവാർഡ്, അബൂദാബി മലയാളം സമാജം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.