ലോക നവീകരണത്തിന് ദലിത് – ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും

What the Writings of Dalit – Indigenous Communities Offer for the World Renaissance

K K Surendran, Dhanya Vengacheri, Sukumaran Chaligadha and Manikkuttan Paniyan are discussing the topic ‘What the Writings of Dalit Indigenous Communities Offer for the World Renaissance’ during the Wayanad Literature Festival.

കേരളകവിതയിലെ ഗോത്രശബ്ദമായ, ഗോത്രകവിയെന്ന  നിലയിൽ ശ്രദ്ധേയനായ സുകുമാരൻ ചാലിഗദ്ധ ‘ലോക-നവീകരണത്തിന് ദലിത് – ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും’ എന്ന സംവാദത്തിൽ  പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു. | WLF 2022 |

‘ലോകനവീകരണത്തിന് ദലിത് – ആദിവാസി സമൂഹത്തിന്റെ എഴുത്തും വായനയും’ എന്ന വിഷയത്തിൽ മോഡറേറ്ററായ  കെ കെ സുരേന്ദ്രൻ സംസാരിക്കുന്നു. ഒപ്പം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ  ധന്യ വേങ്ങച്ചേരി, മണിക്കുട്ടൻ പണിയൻ, സുകുമാരൻ ചാലിഗദ്ധ എന്നിവർ.

“ആദിവാസികളെപ്പറ്റിയുള്ള ഫിക്ഷനാണെങ്കിലും നോൺഫിക്ഷനാണെങ്കിലും, ഏറ്റവും മോശമായ രീതിയിൽ അതിൽ അവരുടെ ജീവിതത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ചിത്രീകരണം വരുന്ന കാലത്ത് അവരിൽ നിന്ന് തന്നെ എഴുത്തുകാരുണ്ടാകുക എന്നത് വലിയ കാര്യമാണ് ” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘ലോക-നവീകരണത്തിന് ദലിത് – ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും’ എന്ന സെഷനിൽ  മോഡറേറ്ററായി സംസാരിക്കുന്ന, ദലിത് – ആദിവാസി സമരങ്ങളോട് ഐക്യപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ആക്റ്റിവിസ്റ്റും അധ്യാപകനുമായ  കെ കെ സുരേന്ദ്രൻ.

“ഭാഷയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ആകുലതയാണ് പലരെയും എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്” :  മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്ന എഴുത്തുകാരി  ധന്യ വേങ്ങച്ചേരി വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ. ‘ലോക നവീകരണത്തിന് ദലിത് – ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും’ എന്ന സെഷനിൽ കെ കെ സുരേന്ദ്രൻ, സുകുമാരൻ ചാലിഗദ്ദ, മണിക്കുട്ടൻ പണിയൻ എന്നിവരോടൊപ്പം.

വേണം, പുനർവിചിന്തനം: 

  “ഒരു സമൂഹത്തിന് ആദിവാസിയെ പൂർണമനുഷ്യനായി അംഗീകരിക്കാനാകാത്തതു കൊണ്ടാണ്, ട്രാൻസ്‌ജെൻഡേഴ്സിനെ പൂർണവ്യക്തികളായി അംഗീകരിക്കാനാത്തതുകൊണ്ടാണ്,  ദലിതരെ പൂർണവ്യക്തികളായി അംഗീകരിക്കാനാകാത്തതുകൊണ്ടാണ്, അവരുടെ എഴുത്തും അവരുടെ  വിമർശനങ്ങളും, അവരുടെ രചനകളുമെല്ലാം അപക്വമോ  സബ്സിഡറിയോ ആയി നമ്മൾ മനസിലാക്കുന്നത്.” ചിന്തകനും  സാംസ്‌കാരിക പ്രവർത്തകനും  പ്രഭാഷകനുമായ സണ്ണി എം കപിക്കാട്, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ  ‘ലോക നവീകരണത്തിന് ദലിത് – ആദിവാസി സംമൂഹത്തിന്റെ എഴുത്തും  ഭാവനയും’ എന്ന സെഷനിൽ  ഓൺലൈനായി പങ്കെടുത്തപ്പോൾ. 

മാറ്റം അനിവാര്യമാണ്! 

 “തിരുത്തുകൾ ആവശ്യമായ ഇടങ്ങളെ തിരിച്ചറിയുകയും, അവ തിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ ലോക-നവീകരണത്തിന് ദലിത് – ആദിവാസി സമൂഹത്തിന്റെ എഴുത്തും വായനയും’ എന്ന സെഷനിൽ പങ്കെടുക്കുന്ന ഗോത്രമിഷൻ ടീച്ചിങ് അസിസ്റ്റന്റ് മണിക്കുട്ടൻ പണിയന്റെ വാക്കുകൾ. വേദിയിൽ റാവുള ഭാഷാകവി സുകുമാരൻ ചാലിഗദ്ധ, മലയാളത്തിലെയും ഗോത്രഭാഷയിലെയും എഴുത്തുകാരിയായ ധന്യ വേങ്ങച്ചേരി എന്നിവർ.

“It is way too significant to have writers from the tribal community itself at a time whether fiction or nonfiction, about tribals being portrayed in the worst possible way, denigrating their lives.”

Activist and educator KK Surendran, who has worked in solidarity with Dalit-Adivasi struggles, spoke as a moderator at the session on ‘Dalit-Adivasi Society’s Writing and Imagination for World Reform’. Dhanya Vengacheri, Manikuttan Panian and Sukumaran Chaligaddha on the stage of Wayanad Literature Festival.

Watch The Full Program Here