“അയോധ്യയിലാണ് രാമന്റെ ജന്മസ്ഥാനം എന്ന് പറയുമ്പോൾ അത് വാത്മീകിരാമായണം വച്ചു  ശരിയായിരിക്കാം. അതേ സമയത്ത് അത് ഏത് അയോധ്യയാണെന്ന ചോദ്യമൊക്കെയുണ്ട്. പതിനഞ്ചോളം അയോധ്യകളുണ്ട്  ഏറ്റവും ചുരുങ്ങിയത്. തായ്‌ലൻഡിൽ അയോധ്യ എന്ന സ്ഥലം തന്നെ ഉണ്ട്. അവിടെ വല്ല്യ ക്ഷേത്രവും ഉണ്ട്. മൂന്ന് അയോധ്യകളും കിടക്കുന്നത് പാകിസ്താനിലാണ്. അപ്പോൾ അനേകം ടെസ്റ്റുകൾ എന്നത് എപ്പോഴും ഇവർക്കൊരു വെല്ലുവിളി തന്നെയാണ്.  ദശരഥ മഹാരാജാവിന്റെ രാജാധാനി സ്ഥിതി ചെയുന്നത് വാരാണസിയിൽ ആണ്. അയോധ്യയുമായിട്ട് ഒരു ബന്ധവും ഇല്ല. അങ്ങനെ ഏതൊരു ഒറ്റ ടെക്സ്റ്റ് പറയുമ്പോഴും അതിന് നമുക്ക് മറു ടെക്സ്റ്റുകളുണ്ട്. അതുകൊണ്ട് ഒരൊറ്റ ടെക്സ്റ്റിലേക്ക് ഇതിനെ ചുരുക്കുവാനുള്ള സങ്കുചിത താല്പര്യങ്ങളെ നമ്മൾ ജനാധിപത്യ പക്ഷത്ത് നിന്നുകൊണ്ട് രാമായണത്തിന്റെ റീഡിങ്സിലൂടെ  മറികടക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘രാമായണം: വയനാടിന് അകത്തും പുറത്തും’ എന്ന വിഷയത്തിൽ സംസാരിക്കുന്ന എഴുത്തുകാരൻ ഡോ.അസീസ് തരുവണ. മണിക്കുട്ടൻ പണിയൻ, ധന്യ വേങ്ങച്ചേരി സമീപം. 

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ‘രാമായണം : വയനാടിനകത്തും പുറത്തും’ സെഷനിൽ പങ്കെടുക്കുന്ന ജേണലിസ്റ്റും അഡ്വക്കേറ്റുമായ ലീന ഗീത രഘുനാഥ്‌, എഴുത്തുകാരൻ ഡോ. അസീസ് തരുവണ, കവയിത്രി ധന്യ വേങ്ങച്ചേരി, മണിക്കുട്ടൻ പണിയൻ എന്നിവർ.